കോവിഡ് പരിശോധനഫലം നെഗറ്റീവ്, ക്രിസ്റ്റ്യാനോ മടങ്ങിയെത്തുന്നു !

ഒടുവിൽ ആരാധകർ കാത്തിരുന്ന വാർത്തയെത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും ഒടുവിലത്തെ കോവിഡ് പരിശോധനഫലം നെഗറ്റീവ് ആയി. താരത്തിന്റെ ക്ലബായ യുവന്റസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്നലെയാണ് താരത്തിന്റേത് നെഗറ്റീവ് ആയത്. ഇനി സിരി എ യിൽ നടക്കുന്ന സ്പെസിയക്കെതിരെയുള്ള മത്സരത്തിൽ താരത്തിന് കളിക്കാൻ സാധിച്ചേക്കും. താരം ഇനി ഐസൊലേഷനിൽ തുടരേണ്ട ആവിശ്യമില്ലെന്നും പരിശീലനത്തിനിറങ്ങാമെന്നും അറിയിച്ചിട്ടുണ്ട്. പക്ഷെ ആദ്യത്തെ ദിവസം തനിച്ചായിരിക്കും പരിശീലനം നടത്തുക. പിന്നീട് ടീമിനൊപ്പം ചേർന്നും പരിശീലനം നടത്തും. കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ ടെസ്റ്റിൽ താരത്തിന് പോസിറ്റീവ് ആയിരുന്നു. തുടർന്ന് ബാഴ്സലോണക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരം റൊണാൾഡോക്ക് നഷ്ടമായിരുന്നു.

ഈ മാസം പതിമൂന്നാം തിയ്യതിയായിരുന്നു താരത്തിന് കോവിഡ് പോസിറ്റീവ് ആയത്. തുടർന്ന് ഐസൊലേഷനിലായ താരം ഇറ്റലിയിലേക്ക് മടങ്ങിയെത്തിയിരുന്നു. പിന്നീട് നടത്തിയ രണ്ടോളം പരിശോധനകളിലും ഫലം പോസിറ്റീവ് തന്നെയായിരുന്നു. ഇതോടെ യുവന്റസിനൊപ്പമുള്ള നാലു മത്സരങ്ങൾ ക്രിസ്റ്റ്യാനോക്ക് നഷ്ടമായിരുന്നു. ഇതിൽ മൂന്നെണ്ണത്തിലും യുവന്റസിന് വിജയമറിയാൻ കഴിഞ്ഞിരുന്നില്ല. അത്കൊണ്ട് തന്നെ റൊണാൾഡോയുടെ തിരിച്ചു വരവ് ഏറെ ആവിശ്യം യുവന്റസിന് ആയിരുന്നു. ഏതായാലും താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നത് പോർച്ചുഗല്ലിനും ഗുണകരമാവും.

Leave a Reply

Your email address will not be published. Required fields are marked *