കോട്ട കെട്ടി ബ്രസീലിയൻ താരങ്ങൾ, കിരീടം സ്വന്തമാക്കി യുവന്റസ്!

ഇന്നലെ കോപ്പ ഇറ്റാലിയയിൽ നടന്ന ഫൈനൽ മത്സരത്തിൽ യുവന്റസും അറ്റലാന്റയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വച്ച് കൊണ്ടായിരുന്നു ഈ ഫൈനൽ മത്സരം നടന്നിരുന്നത്. ഏകപക്ഷീയമായ ഒരു ഗോളിന് അറ്റലാൻഡയെ പരാജയപ്പെടുത്തിക്കൊണ്ട് യുവന്റസ് കിരീടം നേടിയിട്ടുണ്ട്. തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ പതിനഞ്ചാമത്തെ കോപ ഇറ്റാലിയ കിരീടമാണ് ഇപ്പോൾ യുവന്റസ് സ്വന്തമാക്കിയിട്ടുള്ളത്.

മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ യുവന്റസ് ഗോൾ നേടുകയായിരുന്നു.കാമ്പിയാസോയുടെ അസിസ്റ്റിൽ നിന്ന് വ്ലഹോവിച്ചായിരുന്നു ഗോൾ നേടിയിരുന്നത്.ഈ ഒരൊറ്റ ഗോളിന്റെ ബലത്തിൽ പിന്നീട് യുവന്റസ് പിടിച്ച് നിൽക്കുകയായിരുന്നു.അങ്ങനെ വിജയിക്കാൻ അവർക്ക് സാധിച്ചു.യുവന്റസിന്റെ പ്രതിരോധനിര മിന്നുന്ന പ്രകടനമാണ് നടത്തിയത്.

അതിൽ എടുത്തു പറയേണ്ടത് ബ്രസീലിയൻ സൂപ്പർതാരങ്ങളുടെ പ്രകടനമാണ്.വിങ് ബാക്കായ ഡാനിലോയും സെന്റർ ബാക്കായ ബ്രെമറും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ടുപേരും ചേർന്നുകൊണ്ട് 17 തവണ ബോൾ റിക്കവർ ചെയ്തിട്ടുണ്ട്.മാത്രമല്ല ആറ് തവണ തോട്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 8 തവണ ടാക്കിളുകൾ നടത്തിയിട്ടുണ്ട്.എതിരാളികളുടെ മുന്നേറ്റത്തിന്റെ മുനയൊടിച്ചത് പലപ്പോഴും ഈ രണ്ട് ബ്രസീലിയൻ താരങ്ങളായിരുന്നു. കൂടാതെ മറ്റൊരു പ്രതിരോധനിരതാരമായ ഫെഡറിക്കോ ഗാട്ടിയും മികച്ച പ്രകടനം പുറത്തെടുത്തു.

വരുന്ന കോപ്പ അമേരിക്കക്കുള്ള ബ്രസീൽ സ്‌ക്വാഡിൽ ഇടം നേടിയ താരമാണ് ഡാനിലോ.എന്നാൽ ബ്രെമറിന് സ്ഥാനം ലഭിച്ചിട്ടില്ല.ബ്രസീൽ ദേശീയ ടീമിന് വേണ്ടി അദ്ദേഹം മൂന്ന് മത്സരങ്ങൾ കളിച്ചിരുന്നു. ആ മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയതിന്റെ ഫലമായി കൊണ്ടാണ് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായിട്ടുള്ളത്. ഏതായാലും ഡാനിലോയുടെ മികവ് ബ്രസീലിന് സന്തോഷം നൽകുന്ന ഒന്നാണ്.കോപ അമേരിക്കക്കുള്ള സ്‌ക്വാഡ് വർദ്ധിപ്പിക്കാൻ സാധിക്കുമെങ്കിൽ ബ്രെമറിനെ ഒരുപക്ഷേ ബ്രസീൽ പരിശീലകൻ പരിഗണിച്ചെക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!