ഒഫീഷ്യൽ-സിരി എ തുടങ്ങുന്ന തിയ്യതി പ്രഖ്യാപിച്ചു
കോവിഡ് പ്രതിസന്ധി മൂലം പാതിവഴിയിൽ നിർത്തിവെച്ച സിരി എ പുനരാരംഭിക്കാൻ ഔദ്യോഗികതീരുമാനമുണ്ടായി. അടുത്ത മാസം അതായത് ജൂൺ പതിമൂന്നിനാണ് സിരി പുനരാരംഭിക്കുകയെന്ന് സിരി എ അധികൃതർ അറിയിച്ചു. സിരി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഔദ്യോഗികസ്ഥിരീകരണമുണ്ടായത്. കൂടാതെ മെയ് പതിനെട്ട് മുതൽ ടീമുകൾ കൂട്ടമായുള്ള പരിശീലനവും തുടങ്ങും. നിലവിൽ പരിശീലനം നടത്തുന്ന ഓരോ വ്യക്തികൾ ഒറ്റക്കൊറ്റക്കാണ്.
നിലവിൽ സിരി എ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയവർ ക്വാറന്റയിൻ കഴിഞ്ഞിട്ട് മാത്രമേ ടീമിനോടൊപ്പം ചേരാൻ പാടൊള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. അത്പോലെ തന്നെ ഓരോ ക്ലബിന്റെ മെഡിക്കൽ വിഭാഗത്തിനും കർശനനിർദ്ദേശങ്ങൾ സിരി എ നൽകിയിട്ടുണ്ട്. അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. മാത്രമല്ല ഗവണ്മെന്റ് നിർദേശിച്ച പ്രോട്ടോകോൾ പാലിക്കാനും ക്ലബുകളോട് സിരി എ ഉത്തരവിട്ടിട്ടുണ്ട്.