ഫുട്ബോൾ ലോകം കീഴടക്കിയ റൊസാരിയോയിലെ മാന്ത്രികനിന്ന് മുപ്പത്തിനാലാം പിറന്നാൾ!

റോസാരിയോയിലെ അല്‍ഭുതബാലനില്‍ നിന്ന് കഥാ നായകനിലേക്ക്… അവിടെ നിന്ന് ഈ ഫുട്ബോൾ ലോകം കീഴടക്കിയ ഇതിഹാസത്തിലേക്ക്…… ഇനി എത്ര കാലം ഈ മനുഷ്യന്റെ കളി മൈതാനങ്ങളില്‍ കാണാന്‍ കഴിയും എന്നറിയില്ല. അവിടെ ഉള്ളിടത്തോളം അത് മുടങ്ങാതെ കണ്ടിരിക്കും എന്ന ആ ഒരു ഉറപ്പ് നമ്മൾ നമ്മളോട് തന്നെ പണ്ടെങ്ങോ സ്വയം ചെയ്ത ഒരു പ്രതിജ്ഞയാണ്. കളിയെ കുറിച്ച് എഴുതാന്‍ എന്താ....

ഇതിഹാസ പരിശീലകന്‍ പെപ്പ് പണ്ട് പറഞ്ഞപോലെ… എഴുതിയാല്‍ തീരില്ല… മെസ്സിയുടെ കളി.. അത് കണ്ട് തന്നെ ആസ്വദിക്കുക….! ഒന്നര പതിറ്റാണ്ടിന് മുകളിലായി ഞങ്ങൾ ആ വിസ്മയം കാണുന്നു. അദ്ദേഹം നിറഞ്ഞാടിയ ഒരു മത്സരം പോലും നഷ്ടപ്പെടുത്താതെ കാണാനും സാധിച്ചു എന്നത് ഒരു ഭാഗ്യമായി,അനുഗ്രഹമായി തോന്നുന്നു. സന്തോഷങ്ങളിലും നേട്ടങ്ങളിലുമെല്ലാം കൂടെ നിന്ന പോലെ തന്നെ സങ്കടങ്ങളിലും നിരാശയിലും ഒപ്പം ഉണ്ടായി. കുറ്റപ്പെടുത്തലും പരിഹാസത്തോടെ പലരും.. പലതും പടച്ചുവിട്ടപ്പോള്‍ അതിന് എതിരെ പ്രതികരിക്കാനും ഉണ്ടായിരുന്നു. എന്നാല്‍ ഇനി അതൊന്നും ഞങ്ങളെ ആരെയും തീരെ ബാധിക്കുകയുമില്ല.. കാരണം നിരാശപ്പെടുത്തിയതിലും നൂറുമടങ്ങ് അദ്ദേഹം ഞങ്ങളെ ആനന്ദിപ്പിച്ചുട്ടുണ്ട്.! 2008 മുതൽ ഇങ്ങോട്ട്.... ജയമോ? തോല്‍വിയോ? എന്നൊരു മുന്‍വിധി ഒരു മത്സരത്തിന് മുന്നേ മറന്നുകൊണ്ട് ആ കളിയെ മാത്രം ആസ്വദിച്ച് ടീവിക്ക് മുന്നില്‍ ഇരുന്നു പോയിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ സൗന്ദര്യമുള്ള ആ വശ്യമായ കളിയഴക് ഏതൊരു ഫുട്ബോൾ പ്രേമിയെയും ആകര്‍ഷിച്ചുപോകും. മറഡോണ,റൊണാൾഡിഞ്ഞോ അവര്‍ക്ക് മാത്രം സാധിക്കൂ എന്ന് വിശ്വസിച്ചു പോയത് പിന്നീട് കണ്ടതും നിങ്ങളില്‍ തന്നെയാണ്..!

ശാന്തമായും.... ഒരു കാമുക ശലഭത്തെ പോലെ പന്ത് കൊണ്ട്‌ ഒഴുകുകയും... വെറും നിമിഷങ്ങൾ കൊണ്ട്‌ ചടുലമായ നീക്കങ്ങള്‍ നടത്തി ശക്തമായ പ്രതിരോധത്തെ പിളർന്നുകൊണ്ട്‌ മുന്നേറുന്ന ആ മാജിക്കും ഞങ്ങൾ ആവേശത്തോടെ കണ്ടുനിന്നു. ഒരു പക്ഷേ അവിടെയാകും ഈ കാൽപന്തുകളി വെറും ഒരു ഗെയിം മാത്രമല്ല അതൊരു ആര്‍ട്ട് ആയിട്ട് ഒക്കെ പിന്നീട് പല പ്രമുഖരെയും ഇതിഹാസങ്ങളെയും തോന്നിപ്പിച്ചതുo! എന്തൊക്കെയായാലും ദൈവം എല്ലാവർക്കും എല്ലാം കൈനിറയെ കൊടുക്കില്ല എന്ന് കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഈ ലോകത്ത് എല്ലാം തികഞ്ഞ ഒരു മനുഷ്യന്‍ ഇല്ലത്രെ....! സത്യമാകുമത്. ആ അല്‍ഭുതബാലനില്‍ ഹോർമോൺ ഡെഫിഷ്യൻസിയും വളര്‍ച്ചയില്ല ഇനി എന്ന സത്യവും.... തന്റെ പോരായ്മകളും എല്ലാം മനസ്സിലാക്കുകയും....കിട്ടിയ സഹായങ്ങളില്‍ വിശ്വാസമർപ്പിച്ച്.. തുകല്‍പന്തിനെ പ്രണയിച്ച് മുന്നേറിയവനാണ്. സഹായിച്ച എല്ലാവരോടും കടപ്പാട് തന്റെ കരിയര്‍ കൊണ്ട്‌ തന്നെ വീട്ടിയവനാണ്. പൊക്കമില്ലായ്മയിലും.. വാനോളം ഉയർന്ന് ചാടി ഗോളുകള്‍ കണ്ടെത്തിയവനാണ്. ആറടിയിലും മുകളിലുള്ള പ്രതിരോധ എതിരാളികള്‍ വരെ പുകഴ്ത്തിയ ചരിത്രമുള്ളവനാണ്. തനിക്ക് ഇപ്പോഴും ഒരു സ്വപ്നമായി ഉള്ളില്‍ ഉള്ളത് ഒരൊറ്റ കാര്യത്തിലാണ് എന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വന്തം രാജ്യത്തിന് വേണ്ടി ഒരു കിരീടം എന്ന സ്വപ്നം. അതേ ഈ ഒരു കാര്യത്തില്‍ മാത്രം പലകുറി വീണുപോയവനാണ്. 2014...2015...2016..എന്നീ വര്‍ഷങ്ങളില്‍ കളിച്ച ഫൈനലുകളില്‍ വരെ എത്താന്‍ ഗോൾ അടിച്ചും അടിപ്പിച്ചും മൈതാനം നിറഞ്ഞ് കളിച്ചുകൊണ്ടും രണ്ട് തവണ ആ ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന സമ്മാനം സ്വന്തമാക്കിയവന് ആ കിരീടത്തില്‍ മുത്തമിടാൻ മാത്രം ഭാഗ്യം അനുഗ്രഹച്ചില്ല.. . കലാശപ്പോരില്‍ സ്വന്തം ടീമിന്റെ വിജയം നഷ്ട്ടപ്പെട്ടതിന്റെ വേദനയും പേറി എറ്റവും മികച്ചവന്‍ എന്ന് വാഴ്ത്തപ്പെടുമ്പോഴും... മെസ്സിയുടെ.. നമ്മുടെ അര്‍ജന്റീനയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാൻ കഴിയാതെ പോയതിന്റെ.. നിസ്സഹായത നിറഞ്ഞ കണ്ണീര്‍ ഇന്നും ഒരു നോവാണ്. തകർന്ന് തലകുനിച്ച് പോയപ്പോള്‍ ഒക്കെ ഞങ്ങൾ ആരാധകർ ഈ ലോകത്ത് ഉള്ള സകല ദൈവങ്ങളോടും ചോദിച്ച് പോയിട്ടുണ്ട്...

എല്ലാം നീ നല്‍കിയില്ലേ ….ഈ ഒരു പ്രാവിശ്യമെങ്കിലും നിര്‍ഭാഗ്യമെന്ന ഈ ദുര്‍വിധി ഒന്ന് മാറ്റാമായിരുന്നില്ലേ …???? എന്നാല്‍ ഇതിൽ ഒന്നും തളരാൻ പോകുന്നില്ല അദ്ദേഹം.. ഇന്ന് ഇതാ തന്റെ 34 ാം വയസ്സിലും രാജ്യത്തിന് വേണ്ടിയുള്ള അടുത്ത മത്സരം ഗംഭീരമാക്കാന്‍ തയ്യാറെടുക്കുകയാണ് ആ മനുഷ്യന്‍.പൊരുതും എന്ന് സ്വയം ദൃഢപ്രതിജ്ഞ എടുത്ത മനസ്സാണ്. തന്റെ സര്‍വതും അര്‍പ്പിച്ച് ആ ഇളം നീല കുപ്പായത്തിന്റെ ഉള്ളില്‍ നിറഞ്ഞാടുന്നത് കാണാന്‍ തന്നെയാണ് ഞങ്ങൾ ഏറെ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും.

മിശിഹയായി പച്ചപ്പുല്‍മൈതാനികളെ തീപിടിപ്പിക്കുന്ന ആ മാന്ത്രിക ചുവടുകൾ ഇനിയും സമ്മാനിച്ചുകൊണ്ട് ഇതേ ഫുട്ബോൾ ലോകത്തിന്റെ നെറുകയില്‍ ഇനിയും ഒരുപാട് ഒരുപാട് വർഷങ്ങൾ കൂടി കാണാന്‍ മോഹിച്ച് ഞങ്ങൾ ആരാധകരും…. ലോകം ആ ഇടംകാൽകീഴിലാക്കിയ ചരിത്രം പിറവി എടുത്തതും ഈ ദിവസത്തിലാണ്...... ദി ബിഗ് ഡേ

ഫുട്ബോൾ മിശിഹയുടെ പിറവി തിരുനാൾ….

പ്രതിഭകളും പ്രതിഭാസങ്ങളും അരങ്ങ് വാഴുന്ന ഈ വേളയില്‍ അവരുടെ എല്ലാവരുടേയും ഒപ്പം….. ഞങ്ങൾ ആരാധകരുടെയും വക ജന്മദിന ആശംസകള്‍… ഈ അവതാരത്തിന്…..

ഹാപ്പി ബർത്ത്ഡേ
ലെജൻഡ്..
ഐക്കൺ…

Written By Vineeth Ashok

Leave a Reply

Your email address will not be published. Required fields are marked *