ഒഫീഷ്യൽ : ഡോണി വാൻ ഡി ബീക്ക് ഇനി ചുവന്ന ചെകുത്താൻമാർക്കൊപ്പം !

അയാക്സിന്റെ ഡച്ച് മധ്യനിര താരം ഡോണി വാൻ ഡി ബീക്കിനെ തങ്ങൾ സ്വന്തമാക്കിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചു. ഇന്നലെയാണ് താരത്തെ തങ്ങൾ ഔദ്യോഗികമായി ഓൾഡ് ട്രാഫോഡിൽ എത്തിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചത്. നാല്പത് മില്യൺ പൗണ്ടിനാണ് അയാക്സിൽ നിന്നും താരത്തെ സ്വന്തമാക്കിയത്. അഞ്ച് വർഷത്തെ കരാറിലാണ് ഈ ഇരുപത്തിമൂന്നുകാരനായ മിഡ്ഫീൽഡർ ഒപ്പുവെച്ചിരിക്കുന്നത്. ടോട്ടൻഹാം, ആഴ്‌സണൽ, റയൽ മാഡ്രിഡ്‌, ബാഴ്സലോണ എന്നീ ടീമുകളുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. താരത്തെ പറഞ്ഞു ബോധ്യപ്പെടുത്തി കൊണ്ടാണ് ഒലെ ഗണ്ണർ സോൾഷ്യാർ ടീമിൽ എത്തിച്ചിരിക്കുന്നത്.

ടീമിലെ പ്രധാനപ്പെട്ട റോൾ തന്നെ താരത്തിന് വാഗ്ദാനം ചെയ്തതായാണ് അറിവ്. ഈ ട്രാൻസ്ഫർ വിൻഡോയിലെ യുണൈറ്റഡിന്റെ ആദ്യ സൈനിങ്‌ ആണിത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉള്ള ഡോണിയുടെ പ്രകടനം അപാരമാണെന്നും ആ ക്വാളിറ്റി തങ്ങൾക്ക് ഗുണം ചെയ്യും എന്നാണ് വിശ്വസിക്കുന്നതെന്നും സോൾഷ്യാർ കൂട്ടിച്ചേർത്തു. അതേ സമയം മാഞ്ചസ്റ്ററിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും എന്റെ കരിയറിലെ നിർണായകമായ ഒരു ചുവടാണ് ഞാനിപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്നതെന്നും എന്നെ കൊണ്ട് സാധ്യമാവുന്ന ഉയർന്ന തലത്തിലുള്ള പ്രകടനം കാഴ്ച്ചവെക്കാൻ താൻ ശ്രമിക്കുമെന്നും ഡോണി അറിയിച്ചു. മുമ്പ് 44.6 മില്യൺ പൗണ്ട് താരത്തിന് വേണ്ടി റയൽ ഓഫർ ചെയ്തിരുന്നു. എന്നാൽ കോവിഡ് കാരണം അത്‌ മുടങ്ങി പോയി. കൂടാതെ ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ ടീമിൽ എത്തിക്കാൻ ഏറ്റവും ആഗ്രഹിച്ച താരമായിരുന്നു ബീക്ക്. എന്നാൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡ് തിരഞ്ഞെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *