15 വർഷത്തെ വേദന അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം: ലിവർപൂൾ പരിശീലകൻ പറയുന്നു
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ലിവർപൂളിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ആൻഫീൽഡിൽ വെച്ചുകൊണ്ട് ലിവർപൂൾ വിജയിച്ചിട്ടുള്ളത്.മാക്ക് ആല്ലിസ്റ്റർ,ഗാക്പോ എന്നിവർ നേടിയ ഗോളുകളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.നിലവിൽ ചാമ്പ്യൻസ് ലീഗിൽ ഒന്നാം സ്ഥാനത്ത് ലിവർപൂളാണ്. കളിച്ച 5 മത്സരങ്ങളിലും വിജയിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.
സമീപകാലത്ത് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് എപ്പോഴും ലിവർപൂൾ പരാജയപ്പെടുകയായിരുന്നു പതിവ്.രണ്ട് ഫൈനലുകളിൽ വരെ അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ഒരു വലിയ ഇടവേളക്കുശേഷമാണ് ലിവർപൂൾ റയൽ മാഡ്രിഡിനെ ഇപ്പോൾ തോൽപ്പിക്കുന്നത്. 15 വർഷത്തെ വേദന അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നാണ് ഇതേക്കുറിച്ച് ലിവർപൂളിന്റെ പരിശീലകനായ അർനെ സ്ലോട്ട് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഒരുപാട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള ഒരു ടീമിനെതിരെ കളിക്കുന്നത് തന്നെ സന്തോഷം നൽകുന്ന കാര്യമാണ്. കഴിഞ്ഞ 15 വർഷത്തോളമായി ഞങ്ങൾ ഒരു വേദന അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിപ്പോൾ അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരുപാട് കോളിറ്റി താരങ്ങളെയാണ് ഞങ്ങൾ നേരിട്ടത്. വലിയ മത്സരങ്ങളിൽ വിജയം നേടുക എന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണ്.പക്ഷേ ഇത്തവണ വ്യത്യസ്തമായ ഫോർമാറ്റിൽ ആണ് കാര്യങ്ങൾ നടക്കുന്നത്.അതുകൊണ്ടുതന്നെ ഈ വിജയങ്ങൾ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ജഡ്ജ് ചെയ്യാൻ ബുദ്ധിമുട്ടാണ് ” ഇതാണ് ലിവർപൂളിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
തകർപ്പൻ പ്രകടനമാണ് ഈ പരിശീലകന് കീഴിൽ ലിവർപൂൾ നടത്തിക്കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ 5 മത്സരങ്ങൾ കളിച്ചപ്പോൾ 5ലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലിവർപൂൾ തന്നെയാണ്.പ്രീമിയർ ലീഗിൽ 12 മത്സരങ്ങൾ കളിച്ചപ്പോൾ 10 വിജയങ്ങളാണ് അവർ നേടിയിട്ടുള്ളത്.31 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നതും ലിവർപൂൾ തന്നെയാണ്