ഹാലണ്ടോ നുനസോ ഉള്ളത് സലായെ ബാധിക്കുന്ന പ്രശ്നമല്ല : യുർഗൻ ക്ലോപ്
കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ലിവർപൂളിന്റെ സൂപ്പർതാരമായ മുഹമ്മദ് സലാ സ്വന്തമാക്കിയിരുന്നു.ടോട്ടൻഹാമിന്റെ സണ്ണുമായായിരുന്നു താരം പുരസ്കാരം പങ്കിട്ടിരുന്നത്.23 ഗോളുകളായിരുന്നു കഴിഞ്ഞ പ്രീമിയർ ലീഗിൽ ഇരുവരും നേടിയിരുന്നത്.
അതേസമയം ഈ സീസണിൽ സൂപ്പർ സ്ട്രൈക്കർമാർ പ്രീമിയർ ലീഗിൽ എത്തിയിട്ടുണ്ട്.എർലിംഗ് ഹാലണ്ട് സിറ്റിയിൽ എത്തിയപ്പോൾ ഡാർവിൻ നുനസ് ലിവർപൂളിൽ സലായുടെ സഹതാരമായി കൊണ്ട് എത്തിയിട്ടുണ്ട്. എന്നാൽ ഈ താരങ്ങളുടെ വരവ് ഗോൾവേട്ടയുടെ കാര്യത്തിൽ സലായെ ബാധിക്കില്ല എന്നാണ് യുർഗൻ ക്ലോപ് കരുതുന്നത്. ഈ സീസണിൽ സലാ 35 ഗോളുകൾ നേടുമെന്നുള്ള പ്രതീക്ഷയും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.ക്ലോപിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 6, 2022
“നുനസും ഹാലണ്ടും വന്നത് കൊണ്ട് ഹാലണ്ട് കൂടുതൽ മോട്ടിവേറ്റഡാണ് എന്നുള്ളത് ഞാൻ കരുതുന്നില്ല. ഒരുപക്ഷേ അത് കേവലം ഒരു സംസാരവിഷയം മാത്രമാണ്. മാധ്യമങ്ങളാണ് ഇതിനൊക്കെ പ്രാധാന്യം നൽകുന്നത്. പുതിയ സ്ട്രൈക്കർമാർ വരുന്നത് സ്വാഭാവികമായ കാര്യമാണല്ലോ. ജർമ്മനിയിൽ ലെവന്റോസ്ക്കി പോയതോടെ ആരായിരിക്കും പുതിയ ഗോൾ വേട്ടക്കാരൻ എന്നുള്ളതാണ് ചർച്ച.ഇനി സലാ മോട്ടിവേറ്റഡാണോ എന്നുള്ള കാര്യം എനിക്കറിയില്ല. ആളുകൾ പല രീതികളിലാണ് മോട്ടിവേറ്റഡ് ആവുക.സലായുടെ ഏറ്റവും വലിയ മോട്ടിവേഷൻ ഗോളുകൾ നേടുകയും മത്സരങ്ങൾ വിജയിക്കുകയാണ്.അത് എന്നും അങ്ങനെ തന്നെയായിരിക്കും. മറ്റുള്ള താരങ്ങൾ ഗോൾ നേടുന്നതിനെ കുറിച്ച് സലാ ചിന്തിച്ചു കൊണ്ടേയിരിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഒരുപക്ഷേ സീസണിന്റെ അവസാനത്തിൽ അങ്ങനെ ഉണ്ടായേക്കാം.അദ്ദേഹം ഈ സീസണിൽ 35 ഓളം ഗോളുകൾ നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് ക്ലോപ്പ് പറഞ്ഞിട്ടുള്ളത്.
ഈ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിന് ലിവർപൂൾ ഇന്നിറങ്ങുകയാണ്.ഫുൾഹാമാണ് ലിവർപൂളിന്റെ എതിരാളികൾ. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 5:00 മണിക്കാണ് ഈ മത്സരം അരങ്ങേറുക.