ഹാട്രിക്ക് ഫിർമിനോ, ലിവർപൂളിന് ഉജ്ജ്വല വിജയം!
പ്രീമിയർ ലീഗിൽ നടന്ന എട്ടാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ലിവർപൂളിന് വിജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് വാട്ട്ഫോർഡിനെയാണ് അവർ പരാജയപ്പെടുത്തിയത്. ഹാട്രിക്ക് നേടിയ ബ്രസീലിയൻ സൂപ്പർ താരം ഫിർമിനോയാണ് ലിവർപൂളിന് മിന്നുന്ന വിജയം സമ്മാനിച്ചത്.ശേഷിച്ച ഗോളുകൾ മാനെ, സലാ എന്നിവർ നേടി.8 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുള്ള ലിവർപൂൾ ആണ് നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമത്.
Dominant and devastating from @LFC 🔴#WATLIV pic.twitter.com/yEKtJ7oMdg
— Premier League (@premierleague) October 16, 2021
മത്സരത്തിന്റെ 9-ആം മിനുട്ടിൽ മാനെയിലൂടെയാണ് ലിവർപൂൾ ലീഡ് നേടിയത്. സലായുടെ ഒരു തകർപ്പൻ അസിസ്റ്റിൽ നിന്നായിരുന്നു മാനെ ഗോൾ നേടിയത്.37-ആം മിനുട്ടിൽ മിൽനറുടെ അസിസ്റ്റിൽ നിന്ന് ഫിർമിനോ ലിവർപൂളിന്റെ രണ്ടാം ഗോൾ നേടി.52-ആം മിനുട്ടിൽ ബോക്സിനുള്ളിൽ വീണു കിട്ടിയ ബോൾ ഫിർമിനോ ലക്ഷ്യത്തിൽ എത്തിച്ചു.54-ആം മിനുട്ടിൽ സലാ കാണികളെ അമ്പരിപ്പിച്ച ഒരു ഗോൾ നേടി. ഫിർമിനോയുടെ പാസ് സ്വീകരിച്ച താരം വാട്ട്ഫോർഡ് താരങ്ങളെ കബളിപ്പിച്ച് അത്ഭുതകരമാം വിധം ഗോൾ നേടുകയായിരുന്നു.91-ആം മിനിറ്റിൽ വില്യംസിന്റെ അസിസ്റ്റിൽ നിന്നും ഫിർമിനോ ഗോൾ നേടിക്കൊണ്ട് തന്റെ ഹാട്രിക് തികച്ചു.