ഹാട്രിക്ക് നേടി, പിന്നാലെ വിവാദത്തിൽ മാപ്പ് പറഞ്ഞ് മദുവേക്ക!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു ഗംഭീര വിജയമായിരുന്നു ചെൽസി സ്വന്തമാക്കിയത്. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് അവർ വോൾവ്സിനെ പരാജയപ്പെടുത്തിയത്.ഹാട്രിക്ക് നേടിയ നോനി മധുവേക്കയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്. സൂപ്പർതാരം കോൾ പാൽമർ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ഫെലിക്സ്,ജാക്ക്സൺ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയും ചെയ്തു.

മത്സരത്തിന്റെ 49,58, 63 മിനിട്ടുകളിലാണ് മധുവേക്കാ ഗോൾ കണ്ടെത്തിയത്. ഈ മൂന്ന് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് പാൽമറായിരുന്നു. എന്നാൽ ഈ മത്സരത്തിന് മുന്നേ തന്നെ മധുവേക്ക ഒരു വിവാദത്തിൽ അകപ്പെട്ടിരുന്നു.വോൾവ്സിന്റെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.വോൾവർഹാംറ്റൺ എന്ന നഗരത്തെ ഇദ്ദേഹം അധിക്ഷേപിക്കുകയായിരുന്നു.

വോൾവർഹാംപ്റ്റൺ ഒരു നശിച്ച സ്ഥലമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഉണ്ടായിരുന്നത്.എന്നാൽ ഇത് പിന്നീട് വലിയ വിവാദമായി. മത്സരത്തിനിടയിൽ പലപ്പോഴും വോൾവ്സ് ആരാധകർ അദ്ദേഹത്തെ കൂവുകയും ചെയ്തിരുന്നു. ഏതായാലും ഇക്കാര്യത്തിൽ നോനി മാപ്പ് പറഞ്ഞിട്ടുണ്ട്.മത്സരശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” അത് വേദനിപ്പിച്ചവരോട് ഞാൻ മാപ്പ് പറയുന്നു.മാനുഷികപരമായ ഒരു തെറ്റ് മാത്രമാണ് അത്.ഞാൻ ഒരിക്കലും മോശമായ രീതിയിൽ ഉദ്ദേശിച്ചിട്ടില്ല. അതൊരു ആക്സിഡന്റ് ആയിരുന്നു.വോൾവ്ർഹാംറ്റൻ ഒരു മികച്ച നഗരമാണ് എന്ന് എനിക്കുറപ്പാണ്.കൂവലുകൾ ഞാൻ പ്രതീക്ഷിച്ചതാണ്.അത് മത്സരത്തിന്റെ ഭാഗമാണ്.ഇത്തരം സമ്മർദ്ദങ്ങൾക്കിടയിലും കളിക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ട് ” ഇതാണ് ചെൽസി താരം പറഞ്ഞിട്ടുള്ളത്.

മത്സരത്തിൽ വോൾവ്സും മികച്ച പ്രകടനം നടത്തിയിരുന്നു.പക്ഷേ കൂടുതൽ ഗോളുകൾ നേടാൻ അവർക്ക് സാധിക്കാതെ പോവുകയായിരുന്നു. ഇനി പ്രീമിയർ ലീഗിലെ അടുത്ത മത്സരത്തിൽ ക്രിസ്റ്റൽ പാലസ്സാണ് ചെൽസിയുടെ എതിരാളികൾ.വരുന്ന ഒന്നാം തീയതിയാണ് മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *