സാഞ്ചോ ട്രാൻസ്ഫർ നടന്നില്ലെങ്കിൽ ബയേൺ താരത്തെ ലോണിൽ എത്തിക്കാൻ യുണൈറ്റഡ് !
ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവുമധികം ലക്ഷ്യം വെക്കുന്ന താരമാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ ജേഡൻ സാഞ്ചോ. താരത്തിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചിട്ട് ഏറെ ആയെങ്കിലും ഇതുവരെ ധാരണയിൽ എത്താൻ ഇരുക്ലബുകൾക്കും സാധിച്ചിട്ടില്ല. അത്കൊണ്ട് തന്നെ താരത്തിന്റെ ട്രാൻസ്ഫർ നടന്നിട്ടില്ലെങ്കിൽ ബയേൺ മ്യൂണിക്കിന്റെ മറ്റൊരു താരത്തെ ലക്ഷ്യമിട്ടിരിക്കുകയാണ് യുണൈറ്റഡ്. ബയേണിന്റെ കിങ്സ്ലി കോമാനെയാണ് യുണൈറ്റഡ് ടീമിലെത്തിക്കാൻ ശ്രമിക്കുക. ലോണിൽ ആയിരിക്കും താരത്തെ ഓൾഡ് ട്രാഫോർഡിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുക എന്നാണ് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പ്രഥമപരിഗണന ജേഡൻ സാഞ്ചോക്കാണ് യുണൈറ്റഡ് നൽകുന്നത്.
Man United in talks to sign Bayern’s Coman:
— The Athletic UK (@TheAthleticUK) July 24, 2020
🔺 United have discussed the idea of permanent or loan move for Bayern star
🔺 Coman is keen to join compatriots Pogba & Martial at Old Trafford
🔺 Sancho remains United's No 1 summer target
✍️ @AndyMitten #MUFChttps://t.co/BFwZZRiohp
ലിറോയ് സാനെയെ ടീമിലെത്തിക്കും മുൻപ് കോമാനെ വിൽക്കാൻ ബയേൺ പദ്ധതി ഇട്ടിട്ടില്ലായിരുന്നു. എന്നാൽ സാനെയുടെ വരവാണ് കോമാന്റെ സ്ഥാനം തെറിക്കാൻ കാരണം. ഈ ബുണ്ടസ്‌ലിഗ സീസണിൽ 24 മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും നാലു അസിസ്റ്റുകളുമാണ് കോമാൻ നേടിയത്. ഇരുപത്തിനാലുകാരനായ താരത്തിന് നാലു വർഷം കൂടി ബയേണിൽ കരാർ അവസാനിക്കുന്നുണ്ടെങ്കിലും താരം ക്ലബ് വിടാൻ തന്നെയാണ് സാധ്യത. നിലവിൽ 100 മില്യൺ പൗണ്ടാണ് സാഞ്ചോക്ക് വേണ്ടി ബൊറൂസിയ ആവിശ്യപ്പെടുന്നത്. എന്നാൽ ഈ തുക നൽകാൻ യുണൈറ്റഡ് തയ്യാറാവാത്തതിനാൽ ട്രാൻസ്ഫർ അനിശ്ചിതത്വത്തിലാണ്.
Sky Sports News has confirmed he is on a shortlist of players that United are targeting this summer and the club could look at a potential loan instead of a permanent deal for a new winger.
— Sky Sports Premier League (@SkySportsPL) July 25, 2020