സലാ, മാനേ, ഫിർമിനോ : റെക്കോർഡുകൾ ഭേദിച്ച് ലിവർപൂളിന്റെ ത്രയം!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻ ജയം നേടാൻ കരുത്തരായ ലിവർപൂളിന് സാധിച്ചിരുന്നു. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലിവർപൂൾ വാട്ട്ഫോർഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം ഫിർമിനോ ഹാട്രിക്ക് നേടിയിരുന്നു. കൂടാതെ സലാ, മാനെ എന്നിവർ ഓരോ ഗോളുകളും കണ്ടെത്തിയിരുന്നു.
ഈ ഗോളുകളോട് കൂടി മൂന്ന് താരങ്ങളും ചില നേട്ടങ്ങൾ സ്വന്തം പേരിലേക്ക് എഴുതിചേർത്തിട്ടുണ്ട്.ആദ്യമായി ഫിർമിനോയുടെ ഹാട്രിക്ക് പ്രീമിയർ ലീഗ് ചരിത്രത്തിൽ ലിവർപൂൾ നേടുന്ന 41-ആം ഹാട്രിക്കാണ്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയ ടീമായി മാറാൻ ഇതുവഴി ലിവർപൂളിന് കഴിഞ്ഞു.40 ഹാട്രിക്കുകൾ നേടിയ ആഴ്സണലിനെയാണ് മറികടന്നത്.
These two 😍😍
— Liverpool FC (@LFC) October 16, 2021
Watch our no.🔟 and 1️⃣1️⃣ link up in style, Bobby’s hat-trick and so much more from an emphatic win in Watford ⚽
അതേസമയം ഫിർമിനോയും ഒരു റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ ഹാട്രിക്ക് നേടുന്ന ബ്രസീലിയൻ താരമാവാൻ ഫിർമിനോക്ക് കഴിഞ്ഞു. രണ്ട് ഹാട്രിക്കാണ് താരം പ്രീമിയർ ലീഗിൽ നേടിയിട്ടുള്ളത്.2018 ഡിസംബറിൽ താരം ആഴ്സണലിനെതിരെ ഹാട്രിക് സ്വന്തമാക്കിയിരുന്നു.
കൂടാതെ മാനെയും ഒരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.പ്രീമിയർ ലീഗിൽ 100 ഗോളുകൾ പൂർത്തിയാക്കാൻ മാനെക്ക് സാധിച്ചു. പെനാൽറ്റി ഗോളുകൾ ഇല്ലാതെയാണ് താരം ഈ നേട്ടത്തിൽ എത്തിയത്.ദ്രോഗ്ബ, സലാ എന്നിവർക്ക് ശേഷം പ്രീമിയർ ലീഗിൽ 100 ഗോളുകൾ നേടുന്ന ആദ്യ ആഫ്രിക്കൻ താരമാണ് മാനെ.
അതേസമയം സലാ ഈ സീസണിൽ കളിച്ച പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും ഗോൾപങ്കാളിത്തം വഹിച്ചു കഴിഞ്ഞു. കൂടാതെ ഈ സീസണിലെ പ്രീമിയർ ലീഗിലെ ടോപ് സ്‌കോറർ കൂടിയാണ് സലാ. ഏതായാലും ഈ താരങ്ങളുടെയെല്ലാം മികച്ച പ്രകടനം ലിവർപൂൾ ആരാധകർക്ക് സന്തോഷം പകരുന്നതാണ്.