സലായുടെ വീട്ടിൽ മോഷണം, നഷ്ടമായത് വൻ തുകയും പുരസ്കാരങ്ങളും!
ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരമായ മുഹമ്മദ് സലായുമായി ബന്ധപ്പെട്ട ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് താരത്തിന്റെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിൽ സ്ഥിതിചെയ്യുന്ന വീട്ടിലാണ് മോഷണം സംഭവിച്ചിട്ടുള്ളത്. പ്രമുഖ മാധ്യമമായ Tyc സ്പോർട്സ് ഉൾപ്പെടെയുള്ളവരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നിലവിൽ സലായും കുടുംബവും ലിവർപൂളിൽ ആണ് ഉള്ളത്. തൊട്ടടുത്ത് താമസിക്കുന്ന സലായുടെ കസിനാണ് മോഷണം നടന്നതായി കണ്ടെത്തുന്നത്.തുടർന്ന് ഇവർ ചേർന്നുകൊണ്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.ഈജിപ്ഷൻ പോലീസ് ഇപ്പോൾ ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വീട്ടിൽ നിന്നും ഒരു വലിയ തുക തന്നെ മോഷണം പോയതാണ് അറിയാൻ കഴിയുന്നത്. എന്നാൽ ആ തുക എത്രയാണ് എന്നുള്ളത് കൃത്യമായി അറിയാൻ സാധിച്ചിട്ടില്ല.
മാത്രമല്ല മറ്റു പല സാധനങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.സ്പോർട്സ് ക്ലോത്തിങ്,ഷൂവുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ,ടിവി, പേഴ്സണൽ ഡോക്കുമെന്റ്സ് എന്നിവയൊക്കെ മോഷണം പോയിട്ടുണ്ട്.മാത്രമല്ല താരത്തിന് ലഭിച്ച ചില പുരസ്കാരങ്ങളും ഈ വീട്ടിൽ നിന്നും മോഷ്ടാക്കൾ അടിച്ചുമാറ്റിയതായാണ് അറിയാൻ സാധിക്കുന്നത്.
Liverpool star Mohamed Salah’s villa in Cairo has been burgled https://t.co/n5DFgonjCZ
— Mirror Football (@MirrorFootball) March 12, 2023
ഏതായാലും മോഷ്ടാക്കളെ കണ്ടെത്താനുള്ള തീവ്ര പരിശ്രമങ്ങളിലാണ് ഈജിപ്ഷ്യൻ പോലീസിൽ ഉള്ളത്. ഈ മാസം തന്നെ സലാ ഈജിപ്തിലേക്ക് മടങ്ങി എത്തുന്നുണ്ട്. എന്തെന്നാൽ ഇന്റർനാഷണൽ ബ്രേക്കിൽ ഈജിപ്ത് മലാവിക്കെതിരെ കളിക്കുന്നുണ്ട്. ആഫ്രിക്കൻ നാഷൻസ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിലാണ് ഈജിപ്തും മലാവിയും തമ്മിൽ ഏറ്റുമുട്ടുക. ഇതിനുവേണ്ടിയാണ് സലാ ഈജിപ്ഷ്യൻ ടീമിനോടൊപ്പം ചേരുക.