സലാക്ക് പരിക്ക്,ലിവർപൂളിന് ആശങ്ക!
ഇന്നലെ ആഫ്രിക്കൻ നേഷൻസ് കപ്പിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ഈജിപ്തിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഘാനയായിരുന്നു ഈജിപ്തിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കൊണ്ട് പിരിയുകയായിരുന്നു. മുഹമ്മദ് കുദുസിന്റെ ഇരട്ട ഗോളുകളാണ് ഘാനക്ക് തുണയായത്. അതേസമയം ആദ്യ രണ്ട് മത്സരങ്ങളിലും ഇപ്പോൾ ഈജിപ്തിന് സമനില വഴങ്ങേണ്ടി വന്നു.
ഈ മത്സരത്തിൽ അവർക്ക് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം സൂപ്പർതാരം മുഹമ്മദ് സലായുടെ പരിക്ക് തന്നെയാണ്. ആദ്യപകുതിയുടെ അവസാനത്തിലാണ് സലാ അസ്വസ്ഥത പ്രകടിപ്പിച്ചത്.തുടർന്ന് അദ്ദേഹത്തെ പിൻവലിക്കുകയും ചെയ്തു.ഹാംസ്ട്രിങ് ഇഞ്ചുറിയാണ് സംശയിക്കപ്പെടുന്നത്.എന്നാൽ പരിക്കിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.പരിക്കിനെ കുറിച്ച് ഈജിപ്ത് പരിശീലകൻ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.
Mo Salah's injury is the beginning of Liverpool problems I hope it's not serious 😭 pic.twitter.com/8WXTYbsRRe
— Out of Context EPL (@Out_contextEPL) January 19, 2024
” അദ്ദേഹത്തിന്റെ പരിക്ക് വലിയ ഒരു പ്രശ്നമാവില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ ഇപ്പോൾ അതേക്കുറിച്ച് എനിക്ക് യാതൊന്നും അറിയില്ല. പരിക്ക് അപകടകാരിയല്ല എന്നാണ് ഞാൻ കരുതുന്നത്.സലാക്ക് ഉടനെ റിക്കവർ ആവാൻ കഴിയുമോ എന്നുള്ളത് കാത്തിരുന്നു കാണാം “ഇതാണ് ഈജിപ്ത് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സലായുടെ പരിക്ക് ഈജിപ്തിന് തിരിച്ചടിയാണ്. അതിനേക്കാൾ ഉപരി ലിവർപൂളിനെയാണ് അത് ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത്.സലായുടെ കാര്യത്തിൽ എപ്പോഴും ആശങ്കയുള്ളത് പരിശീലകനായ ക്ലോപിനാണ്.സലാ എത്രയും വേഗം മടങ്ങിയെത്താൻ വേണ്ടി ഈജിപ്ത് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ക്ലോപ് നേരത്തെ പറഞ്ഞിരുന്നു.ക്ലോപിനെ സംബന്ധിച്ചിടത്തോളം താരത്തിന്റെ പരിക്ക് ആശങ്ക നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 20 മത്സരങ്ങൾ കളിച്ച താരം 14 ഗോളുകളും 8 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ലിവർപൂളിനെ മുന്നോട്ടു കൊണ്ടുപോകുന്നത് ഈ സൂപ്പർ താരം തന്നെയാണ്.