ഷീൽഡ് കിട്ടി, പക്ഷേ സിറ്റി റെഡിയായെന്ന് ഉറപ്പില്ലാതെ പെപ്…..!
ഇന്നലെ നടന്ന കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ മത്സരത്തിൽ നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് സിറ്റി വിജയം നേടിയത്. മത്സരത്തിൽ ഗർനാച്ചോയിലൂടെ യുണൈറ്റഡായിരുന്നു മുൻപന്തിയിൽ എത്തിയിരുന്നത്. എന്നാൽ സിൽവ നേടിയ ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റി സമനില പിടിച്ചെടുത്തു.പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങൾ നീങ്ങി.
സാഞ്ചോ,ഇവാൻസ് എന്നിവർ പെനാൽറ്റി പാഴാക്കിയത് മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി.അങ്ങനെയാണ് ഇവർ കിരീടം നേടിയത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രകടനത്തിൽ പരിശീലകനായ പെപ് ഹാപ്പി അല്ല. വരുന്ന പ്രീമിയർ ലീഗ് സീസണിനും ചാമ്പ്യൻസ് ലീഗിനുമൊക്കെ സിറ്റി റെഡിയായോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ല എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങൾ വരുന്ന സീസണിന് റെഡിയായോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല.ഞങ്ങൾ ഇന്ന് പരാജയപ്പെടേണ്ടതായിരുന്നു. കാരണം തോൽവിക്കരികിൽ നിന്നാണ് ഞങ്ങൾ സമനില നേടിയെടുത്തത്. ആദ്യത്തെ 35 മിനിറ്റ് നല്ലതായിരുന്നു.ഇതൊന്നുമല്ല ഞങ്ങളുടെ മികച്ച പ്രകടനം. ഞങ്ങൾ ഒരുപാട് പുരോഗതി നേടാൻ ഉണ്ട്. എന്നിരുന്നാലും കിരീടം നേടിക്കൊണ്ട് തുടങ്ങാനായി എന്നത് സന്തോഷകരമായ കാര്യമാണ്.ഞങ്ങൾ കിരീടം നേടി എന്നുവച്ച് റിയാലിറ്റി മാറാൻ പോകുന്നില്ല “ഇതാണ് സിറ്റിയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.
അതായത് ക്ലബ്ബിന്റെ പ്രകടനത്തിൽ അദ്ദേഹം ഹാപ്പിയല്ല.സിറ്റിയിൽ നിന്നും പ്രതീക്ഷിച്ച പോലെയുള്ള ഒരു പ്രകടനം മത്സരത്തിൽ ലഭിച്ചിട്ടില്ല.എന്നിരുന്നാലും ഒരു കിരീട നേട്ടത്തോടുകൂടി സിറ്റി ഇപ്പോൾ പുതിയ സീസണിന് തുടക്കം കുറിച്ചിരിക്കുകയാണ്.