വൻ ട്വിസ്റ്റ്, വില്ല്യൻ ആഴ്സണലിലേക്ക്!

ചെൽസിയുടെ ബ്രസീലിയൻ താരം വില്ല്യൻ ക്ലബ്ബിൻ്റെ ചിരവൈരികളായ ആഴ്സണലിലേക്ക് ചേക്കേറുന്നു. വില്ല്യണും ചെൽസിയുമായുള്ള കരാർ ഈ സീസണോടെ പൂർത്തിയാവുകയാണ്. 31 കാരനായ താരത്തെ നിലനിർത്താൻ ചെൽസി 2 വർഷത്തെ കരാർ ഓഫർ ചെയ്തെങ്കിലും അത് നിരസിച്ചു. എങ്കിലും ലണ്ടനിൽ തന്നെ തുടരാനാണ് ബ്രസീലിയൻ താരത്തിൻ്റെ ശ്രമം. ഇതിനായി ആഴ്സണലുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.

ആഴ്സണലും വില്യനും തമ്മിലുള്ള ചർച്ച അവസാന ഘട്ടത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. താരം ഫ്രീ ഏജൻ്റായതിനാൽ ആഴ്സണലിന് ഇക്കാര്യത്തിൽ അതിയായ താത്പര്യമുണ്ട്. അവർ വില്ല്യണ് മൂന്ന് വർഷത്തെ കരാറാണ് ഓഫർ ചെയ്തിരിക്കുന്നത്. എന്നാൽ 5 വർഷത്തെ കരാർ വേണമെന്നാണ് താരത്തിൻ്റെ ആവശ്യം. ഏതായാലും വില്യൺ ആഴ്സണിൽ ചേരും എന്ന് തന്നെയാണ് ബ്രട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 7 വർഷം ചെൽസിക്കായി കളിച്ച താരമാണിപ്പോൾ അവരുടെ ചിര വൈരികളുടെ കൂടെ ചേരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ മാഡ്രിഡും ഫ്രീ ഏജൻ്റായ താരത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അദ്ദേഹമത് നിരസിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *