വെർണർക്ക് വേണ്ടി ചെൽസി കാന്റെയെ കൈവിടുന്നു, താരം റയലിലേക്ക്?
ട്രാൻസ്ഫർ ലോകത്ത് നിന്നും മറ്റൊരു പുതിയ അഭ്യൂഹമാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പർ യുവതാരങ്ങളെ ടീമിലെത്തിക്കുന്നതിന് വേണ്ടി ചെൽസി തങ്ങളുടെ മധ്യനിര താരം കാന്റെ കൈവിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ ഫുട്ബോൾ മാധ്യമമായ എഎസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുറച്ചു കാലമായി കാന്റെയെ ടീമിൽ എത്തിക്കാനുള്ള ചെറിയ ശ്രമങ്ങൾ ഒക്കെ റയൽ മാഡ്രിഡ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ പുതിയ വാർത്തകൾ പ്രകാരം താരത്തെ റയലിന് വിട്ടുനൽകാനാണ് ചെൽസി ആലോചിക്കുന്നത്. റയൽ മാഡ്രിഡാവട്ടെ താരത്തിന് വേണ്ടി ഒരു ഓഫർ ചെൽസിക്ക് മുൻപിൽ നീട്ടിയിട്ടുണ്ട്. എഴുപത്തിയൊന്ന് മില്യൺ പൗണ്ടിന്റെ ഓഫറാണ് റയൽ മാഡ്രിഡ് നൽകിയതെന്നാണ് എഎസ്സിന്റെ ഭാഷ്യം. ഈ ഓഫർ സ്വീകരിക്കണമോ വേണ്ടയോ എന്നുള്ള ആലോചനയിലാണ് നിലവിൽ ബ്ലൂസ് ഉള്ളത്.
N'Golo Kante 'could make £71m move to Real Madrid' as Chelsea look to raise cash https://t.co/bfVz75DDas
— Chelsea Fans (@GeniussMourinho) June 12, 2020
അടുത്ത സീസണിലേക്ക് ഒരുപിടി മികച്ച യുവതാരങ്ങളെ സ്റ്റാംഫോർഡ് ബ്രിഡ്‌ജിലേക്കെത്തിക്കാനാണ് ലംപാർഡ് ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അയാക്സിൽ നിന്നും മുപ്പത്തിയാറ് മില്യൺ പൗണ്ടിന് ഹാകിം സിയെച്ചിനെ ചെൽസി ടീമിലെത്തിച്ചു കഴിഞ്ഞു. ഇതിന് പുറമെ രണ്ട് യുവതാരങ്ങളെയാണ് ലംപാർഡ് ടീമിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നത്. ആർബി ലെയ്പ്സിഗിന്റെ ടിമോ വെർണറേയും ബയേർ ലെവർകൂസന്റെ കയ് ഹാവെർട്സിനേയുമാണ് ചെൽസി നോട്ടമിട്ടിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച്ച വെർണറുടെ റിലീസ് ക്ലോസ് അവസാനിക്കാനിരിക്കുകയാണ്. 53 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ചെൽസി മുടക്കേണ്ടി വരിക. കൂടാതെ ഹാവെർട്സിന് വേണ്ടി 75 മില്യൺ പൗണ്ട് എങ്കിലും മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്കൊണ്ട് തന്നെ കാന്റെയെ വിൽക്കാനുള്ള ആലോചനകൾ ശക്തമായി നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് പ്രതിപാദിക്കുന്നു.
Chelsea ace N'Golo Kante on the market and may join Real Madrid to fund Blues' transfer spree#CFChttps://t.co/HYHqVEOuti pic.twitter.com/DTEWpkv6Fw
— Express Sport (@DExpress_Sport) June 11, 2020