കാത്തിരിപ്പിന് വിരാമം, ക്രിസ്റ്റ്യാനോ ഇന്ന് കളിക്കളത്തിൽ!

അങ്ങനെ ഒരു കൂട്ടം ആരാധകരുടെ കാത്തിരിപ്പിന് ഇന്ന് വിരാമമാവുകയാണ്. ഫാൻസിനെ സംബന്ധിച്ചെടുത്തോളം ഒരു നീണ്ട ഇടവേളക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയാണ്. മൂന്നു മാസത്തോളം, കൃത്യമായി പറഞ്ഞാൽ തൊണ്ണൂറ്റിയഞ്ച് ദിവസമായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കളത്തിൽ പന്തുതട്ടിയിട്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം പന്ത്രണ്ടരക്ക് എസി മിലാനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ ജേഴ്സിയണിയുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. കോപ്പ ഇറ്റാലിയയിൽ നടക്കുന്ന സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിലാണ് യുവന്റസ് ഇന്ന് എസി മിലാനെ നേരിടുന്നത്. യുവന്റസിന്റെ മൈതാനമായ ടോറിനോ അലയൻസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

ഫെബ്രുവരിയിൽ വെച്ച് നടന്ന ആദ്യപാദ മത്സരത്തിൽ ഇരുടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. മിലാന്റെ മൈതാനമായ സാൻ സിറോയിൽ വെച്ച് നടന്ന മത്സരത്തിൽ 1-1 ആയിരുന്നു മത്സരഫലം. അത്കൊണ്ട് തന്നെ ഇന്ന് വെന്നിക്കൊടി പാറിക്കുന്ന ടീമിന് ഫൈനലിലേക്ക് ടിക്കെറ്റെടുക്കാം. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ, ദിബാല എന്നിവർ അടങ്ങുന്ന ശക്തമായ നിര തന്നെയായിരിക്കും സരി കളത്തിലേക്ക് അഴിച്ചു വിടുക. മറുഭാഗത്ത് സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ സേവനം എസി മിലാന് ലഭിച്ചേക്കില്ല. പരിശീലനത്തിനിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. പരിക്കേറ്റ യുവന്റസ് താരം ഗോൺസാലോ ഹിഗ്വയ്നും പുറത്തിരിക്കേണ്ടി വന്നേക്കും.ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നിത്തിളങ്ങുമെന്നും അത് വഴി യുവന്റസിന് ഫൈനലിലേക്ക് പ്രവേശിക്കാനാവുമെന്നാണ് ആരാധകർ കണക്കുക്കൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!