വായടക്കൂ, ഞങ്ങൾ ഒരുപാട് പണം നൽകുന്നുണ്ടല്ലോ : പ്രീമിയർ ലീഗിനെ കുറിച്ച് പെപ്

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കോപൻഹേഗനെ അവർ പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഹൂലിയൻ ആൽവരസ് മത്സരത്തിൽ തിളങ്ങുകയായിരുന്നു.ഹാലന്റ്,അകാഞ്ചി എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിട്ടുള്ളത്.

ഇനി വളരെ പ്രധാനപ്പെട്ട മറ്റൊരു മത്സരം സിറ്റിക്ക് കളിക്കാനുണ്ട്.ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ലിവർപൂളാണ് എതിരാളികൾ. നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നുണ്ട്. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും മത്സരങ്ങൾ കളിക്കേണ്ട ഒരു ഷെഡ്യൂൾ ആണ് ഇപ്പോൾ സിറ്റിക്കുള്ളത്. ഇതിനെതിരെ സിറ്റിയുടെ പരിശീലകനായ പെപ് വിമർശനം ഉന്നയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പ്രീമിയർ ലീഗിനെ കുറിച്ച് എന്ത് സംസാരിക്കാൻ?വായടക്കൂ, ഞങ്ങൾ ഒരുപാട് പണം നൽകുന്നുണ്ടല്ലോ? ഇതാണ് അവർ പറയുക. എനിക്ക് ഫ്രഷ് ലെഗ്ഗുകൾ ആവശ്യമാണ്.എന്റെ താരങ്ങൾ എത്രത്തോളം ക്ഷീണിതരാണ് എന്നുള്ളത് എനിക്കറിയാം. ചില രാജ്യങ്ങളിൽ ബുധനാഴ്ച കളിച്ചാൽ പിന്നീട് ശനിയാഴ്ച കളിക്കേണ്ടിവരുന്നു. എനിക്ക് ഫ്രഷ് ലെഗ്ഗുകൾ ആവശ്യമാണ് “ഇതാണ് സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മികച്ച ഫോമിലാണ് ഇപ്പോൾ സിറ്റി കളിക്കുന്നത്.ഇതിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് അവർ തോൽപ്പിച്ചിരുന്നു. ലിവർപൂളിന് തോൽപ്പിക്കാൻ കഴിഞ്ഞാൽ അതൊരു വലിയ മുതൽക്കൂട്ട് തന്നെയായിരിക്കും. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനെ മറികടക്കാൻ സിറ്റിയെ ഇത് സഹായിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *