വാക്ക് പാലിച്ചില്ല,മാനെ ലിവർപൂൾ വിടാൻ തീരുമാനിച്ചതായി സ്ഥിരീകരണം!

ലിവർപൂളിന്റെ സെനഗലീസ് സൂപ്പർ താരമായ സാഡിയോ മാനെയുടെ ക്ലബുമായുള്ള കരാർ അടുത്ത സീസണിലാണ് അവസാനിക്കുക. ഈ കരാർ പുതുക്കുമ്പോൾ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ മാനെ വ്യക്തത വരുത്തിയിരുന്നില്ല. എന്നാൽ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം അറിയിക്കുമെന്നായിരുന്നു മാനെ പറഞ്ഞിരുന്നത്.

എന്നാൽ ഇക്കാര്യത്തിൽ വാക്ക് പാലിക്കാൻ മാനെ തയ്യാറായിരുന്നില്ല. അതായത് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലിനോട് പരാജയപ്പെട്ട ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായിരുന്നില്ല.തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ഇതുവരെ മാനെ പരസ്യപ്പെടുത്തിയിട്ടില്ല.

എന്നാൽ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം നടത്തിയിട്ടുണ്ട്. അതായത് മാനെ ലിവർപൂൾ വിടാൻ തീരുമാനിച്ചു കഴിഞ്ഞു എന്നാണ് ഇവർ ഉറപ്പിച്ച് പറയുന്നത്. ഇക്കാര്യം മാനെ ലിവർപൂളിനെ അറിയിച്ചുവെന്നും ഇവർ കണ്ടെത്തിയിട്ടുണ്ട്.

ഇതോടെ ലിവർപൂൾ അദ്ദേഹത്തെ ഈ സമ്മറിൽ കൈവിടാൻ തന്നെയാണ് സാധ്യതകൾ തെളിഞ്ഞു കാണുന്നത്.ബയേണലേക്ക് ചേക്കേറാനാണ് മാനെ ഉദ്ദേശിക്കുന്നത്. എന്നാൽ ഇതുവരെ ഒഫീഷ്യലായിട്ടുള്ള ഒരു ബിഡ് ബയേൺ താരത്തിന് വേണ്ടി സമർപ്പിച്ചിട്ടില്ല.30 മില്യൺ യുറോ ലിവർപൂൾ ആവശ്യപ്പെട്ടേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

ഈ സീസണിൽ 22 ഗോളുകളാണ് മാനെ ലിവർപൂളിന് വേണ്ടി നേടിയിട്ടുള്ളത്.സതാംപ്റ്റണിൽ നിന്നും ലിവർപൂളിൽ എത്തിയശേഷം ആകെ 268 മത്സരങ്ങളാണ് മാനെ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 120 ഗോളുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്.ഏതായാലും താരത്തിന്റെ പകരക്കാരനെ കണ്ടെത്താനുളള ശ്രമങ്ങളിലാണ് നിലവിൽ ലിവർപൂൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *