കഴിഞ്ഞ മത്സരത്തിലെ സെവനപ്പ് യുണൈറ്റഡിന് സഹായകരമാകും :ക്ലോപ്

നാളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന പതിനേഴാം റൗണ്ട് പോരാട്ടത്തിൽ ലിവർപൂൾ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം 10 മണിക്ക് ആൻഫീൽഡിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം നടക്കുക.ലിവർപൂളിന് തന്നെയാണ് വിജയ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. അവസാനമായി ഇരുവരും ഏറ്റുമുട്ടിയ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു ലിവർപൂൾ യുണൈറ്റഡിനെ ആൻഫീൽഡിൽ വെച്ച് കൊണ്ട് പരാജയപ്പെടുത്തിയത്.

എന്നാൽ ലിവർപൂൾ പരിശീലകനായ ക്ലോപ് ഇക്കാര്യത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്.ആ ഏഴ് ഗോളിന് തോറ്റത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഈ മത്സരത്തിൽ സഹായിക്കും എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. അത്തരത്തിലുള്ള ഒരു റിസൾട്ട് ഉണ്ടാവാതിരിക്കാൻ യുണൈറ്റഡ് പരമാവധി മികച്ച പ്രകടനം നടത്തുമെ ന്നാണ് ക്ലോപിന്റെ കണ്ടെത്തൽ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” യുണൈറ്റഡ്നെതിരെ 7 ഗോളുകൾക്ക് വിജയിക്കാനായി എന്നത് ഒരല്പം വിചിത്രമായ റിസൾട്ട് തന്നെയായിരുന്നു.ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ് അത്.പക്ഷേ വരുന്ന മത്സരത്തിൽ അത് അവരെ സഹായിക്കുകയാണ് ചെയ്യുക. കാരണം 2 ടീമുകളും ഇപ്പോൾ വ്യത്യസ്തമാണ്. ഞങ്ങൾ ഈ മത്സരം ഒരു സാധാരണ രീതിയിലായിരിക്കും കളിക്കുക.പക്ഷേ അവർ ഇതിന് ഒരു പ്രത്യേക പരിഗണന നൽകും. മുൻപ് സംഭവിച്ചതുപോലെ സംഭവിക്കാതിരിക്കാൻ അവർ പരമാവധി ശ്രമിക്കും. ഞങ്ങൾ ചെയ്യേണ്ടത് പരമാവധി മികച്ച പ്രകടനം നടത്തുക എന്നതാണ് ” ഇതാണ് ലിവർപൂൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്

വളരെ മോശം പ്രകടനമാണ് ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച രണ്ട് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു.ഈയൊരു അവസ്ഥയിൽ ലിവർപൂളിന് പരാജയപ്പെടുത്തുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത് ലിവർപൂൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!