ലീഗുകൾ പുനരാരംഭിക്കുമോ? യുവേഫയുടെ ചീഫ് പറയുന്നതിങ്ങനെ

കഴിഞ്ഞ ദിവസം ലീഗ് വൺ ഉപേക്ഷിച്ചതോടെ ഫുട്ബോൾ ലോകത്ത് പരക്കെ ആശങ്കകൾ പരന്നിരുന്നു. യൂറോപ്പിലെ മറ്റു ലീഗുകൾ പുനരാംഭിക്കുമോ എന്നുള്ളതായിരുന്നു ആരാധകർക്കിടയിൽ ഉണ്ടായ ആശങ്ക. എന്നാൽ ഭയപ്പെടേണ്ട അവസ്ഥ ഇല്ലെന്നും ലീഗുകൾ പുനരാരംഭിക്കാൻ തടസ്സങ്ങളൊന്നുമില്ലെന്നും അറിയിച്ചിരിക്കുകയാണിപ്പോൾ യുവേഫ. യുവേഫയുടെ ചീഫ് ടിം മേയറാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുൻപാകെ അറിയിച്ചത്. ഫ്രാൻസ്, അർജന്റീന, നെതർലാണ്ട്സ്, ബെൽജിയം എന്നിവരെല്ലാം തന്നെ ലീഗുകൾ ഉപേക്ഷിച്ച സാഹചര്യത്തിൽ ടോപ് ഫൈവ് ലീഗുകളിലെ ബാക്കി വരുന്ന ലീഗുകളും ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും ഇനി നടക്കാൻ സാധ്യതയില്ലെന്ന് ചിലയിടത്ത് പ്രചരിച്ചിരുന്നു. ഇതിനോടായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

“മുൻനിര ഫുട്ബോളുകൾ പുനരാരംഭിക്കാൻ ആലോചിക്കുന്ന സമയത്ത് പ്രഥമപരിഗണന നൽകുന്നത് താരങ്ങളുടെയും ജനങ്ങളുടെയും ആരോഗ്യത്തിനാണ്. എല്ലാ ഫുട്ബോൾ അസോസിയേഷനുകളും മത്സരങ്ങൾ റീസ്റ്റാർട്ട് ചെയ്യാനുള്ള ഒരുക്കങ്ങളിലാണ്. എല്ലാവിധ ഹെൽത് പ്രോട്ടോകോൾസും അനുസരിച്ച് മാത്രമേ മത്സരങ്ങൾ ആരംഭിക്കുകയൊള്ളൂ. നിലവിലെ ഈ സാഹചര്യത്തിൽ തീർച്ചയായും നിർത്തിവെച്ച എല്ലാ മത്സരങ്ങളും പുനരാരംഭിക്കാൻ നമ്മുക്ക് സാധിക്കും ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *