ലിവർപൂളിനെതിരെയുള്ള തോൽവിക്ക് പകരമല്ല ഈ ജയം : സോൾഷെയർ

ഈ പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാണംകെട്ട തോൽവി വഴങ്ങിയിരുന്നു.എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ തകർന്നടിഞ്ഞിരുന്നത്. ദീർഘകാലത്തിന് ശേഷം സ്വന്തം മൈതാനത്ത് യുണൈറ്റഡ് വഴങ്ങുന്ന വലിയ തോൽവി ആയിരുന്നു അത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ട് യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു.

എന്നാൽ ടോട്ടൻഹാമിനെതിരെയുള്ള വിജയം ലിവർപൂളിനെതിരെയുള്ള തോൽവിക്ക് പകരമാവില്ലെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ സോൾഷെയർ. ആ തോൽവി യുണൈറ്റഡിന്റെ സിവിയിൽ കറുത്ത അടയാളമായി അവശേഷിക്കുമെന്നും സോൾഷെയർ കൂട്ടിച്ചേർത്തു. ഇന്നലത്തെ മത്സരശേഷം ബിബിസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഈ ജയമൊരിക്കലും ലിവർപൂളിനെതിരെയുള്ള തോൽവിക്ക്‌ പകരമാവില്ല.ആ തോൽവിയുടെ ദിവസം ഇരുണ്ട ദിവസമായി ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്തപ്പെടും.ഞങ്ങളുടെ സിവിയിൽ ഇതൊരു കറുത്ത അടയാളമാണ്.പക്ഷേ ഫുട്ബോൾ പെട്ടന്ന് ചരിത്രമാവും ” ഇതാണ് സോൾഷെയർ ഇതേക്കുറിച്ച് പറഞ്ഞത്.

നിർണായകമായ മത്സരത്തിൽ വിജയിച്ചതോടെ സോൾഷെയർക്ക്‌ താൽകാലികമായി ആശ്വാസം ലഭിച്ചിരുന്നു. പക്ഷേ സോൾഷെയർക്ക്‌ ഇനിയും മുന്നോട്ട് പോവണമെങ്കിൽ വിജയങ്ങൾ നിർബന്ധമാണ്.നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള യുണൈറ്റഡ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!