റൂമർ: റയൽ വിടാൻ താല്പര്യം പ്രകടിപ്പിച്ച് ഹസാർഡ്, ലക്ഷ്യം ചെൽസി?

2019-ലായിരുന്നു സൂപ്പർ താരം ഈഡൻ ഹസാർഡ് ചെൽസി വിട്ട് റയൽ മാഡ്രിഡിലെത്തിയത്. എന്നാൽ തന്റെ യഥാർത്ഥ മികവിന്റെ അടുത്ത് പോലുമെത്താൻ റയലിലെ ഹസാർഡിന് കഴിഞ്ഞില്ല എന്നുള്ളതാണ് യാഥാർഥ്യം. പലപ്പോഴും പരിക്ക് മൂലം താരത്തിന് പുറത്തിരിക്കേണ്ടി വരികയായിരുന്നു. രണ്ട് സീസണിലും തിളങ്ങാനാവാതെ പോയതോടെ താരത്തെ റയൽ വിറ്റേക്കുമെന്നുള്ള റൂമറുകൾ സജീവമായിരുന്നു. ഇപ്പോഴിതാ ഈഡൻ ഹസാർഡ് തന്നെ റയൽ വിടാൻ താല്പര്യം കാണിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കിറ്റൊ ടിവിയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

റയൽ വിട്ടു കൊണ്ട് ചെൽസിയിലേക്ക് തന്നെ മടങ്ങാനാണ് ഹസാർഡ് ആഗ്രഹിക്കുന്നത് എന്നാണ് ഇവരുടെ വാദം. ഒരുപക്ഷെ റയൽ ഇതിന് തടസ്സം നിൽക്കാനും സാധ്യതയില്ല.കിലിയൻ എംബപ്പേ റയലിലേക്ക് എത്തുകയാണെങ്കിൽ അവസരങ്ങൾ കുറയുമെന്നും തനിക്ക് യോജിച്ച ക്ലബല്ല റയൽ എന്നും ഹസാർഡ് മനസ്സിലാക്കിയതായാണ് ഇവർ ചൂണ്ടികാണിക്കുന്നത്.2019-ൽ നൂറ് മില്യൺ യൂറോക്കാണ് ഹസാർഡ് റയലിൽ എത്തിയത്.2024 വരെ കരാറുള്ള ഹസാർഡാണ് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാൾ.43 മത്സരങ്ങൾ റയലിനായി കളിച്ച താരം ആകെ 5 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. ഇക്കാരണങ്ങൾ കൊണ്ടെല്ലാം തന്നെ ഹസാർഡിന്റെ റയൽ ഒഴിവാക്കാനുള്ള സാധ്യതകൾ വർധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *