റൂഡിഗറും ക്രിസ്റ്റൻസണും പോയി,പകരം പ്രതിരോധനിര സൂപ്പർ താരവുമായി കരാറിലെത്തി ചെൽസി!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ചെൽസിയുടെ രണ്ട് പ്രതിരോധനിര താരങ്ങളെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും സ്വന്തമാക്കിയത്. സൂപ്പർതാരം അന്റോണിയോ റൂഡിഗർ ഫ്രീ ഏജന്റായി കൊണ്ട് റയലിലേക്കാണ് ചേക്കേറിയത്. അതേസമയം ക്രിസ്റ്റൻസൺ ഫ്രീ ഏജന്റായി കൊണ്ട് ബാഴ്സയിലും എത്തുകയായിരുന്നു.

അതുകൊണ്ടുതന്നെ പ്രതിരോധനിരയിലേക്ക് ചെൽസിക്ക് കൂടുതൽ താരങ്ങളെ ആവശ്യമാണ്. ഇപ്പോഴിതാ നാപ്പോളിയുടെ സെനഗലീസ് ഡിഫൻഡറായ കാലിദോ കൂലിബലിയുമായി ചെൽസി കരാറിലെത്തിക്കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. ചെൽസിയുമായുള്ള പേഴ്സണൽ ടെംസ്‌ താരം അംഗീകരിച്ചിട്ടുണ്ട്. 10 മില്യൺ യൂറോയായിരിക്കും സാലറിയായി കൊണ്ട് കൂലിബലിക്ക് ലഭിക്കുക. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇനി നാപ്പോളിയുമായി ചെൽസി ഉടൻതന്നെ കരാറിൽ എത്തിയേക്കും.40 മില്യൺ യൂറോയായിരിക്കും താരത്തിന് വേണ്ടി ചെൽസി ചിലവിടുക. കഴിഞ്ഞ സീസണിൽ നാപോളിക്ക് വേണ്ടി സിരി എയിൽ 27 മത്സരങ്ങൾ കളിച്ച താരമാണ് കൂലിബലി.31- കാരനായ താരം 2014-ലായിരുന്നു നാപ്പോളിയിൽ എത്തിയത്.സെനഗലിന് വേണ്ടി 60 മത്സരങ്ങളും ഇദ്ദേഹം കളിച്ചിട്ടുണ്ട്.

അതേസമയം പ്രതിരോധനിലയിലേക്ക് കൂടുതൽ താരങ്ങളെ ചെൽസിയുടെ പരിശീലകനായ തോമസ് ടുഷെൽ ഇപ്പോഴും ലക്ഷ്യം വെക്കുന്നുണ്ട്.പ്രിസണൽ കിമ്പമ്പേ,നതാൻ അകേ,ജൂലെസ് കൂണ്ടെ എന്നിവരെയൊക്കെയാണ് ചെൽസി നോട്ടമിട്ടിരിക്കുന്നത്. ഇതിൽ കൂണ്ടെക്ക് വേണ്ടിയായിരിക്കും ചെൽസി ഇനി കൂടുതൽ ശ്രമിക്കുക. കഴിഞ്ഞ സമ്മറിൽ താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ ചെൽസി എത്തിയിരുന്നുവെങ്കിലും അത് സാധ്യമാകാതെ പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *