യൂറോപ്പിൽ ഗോളടിച്ച് കൂട്ടുന്ന ബ്രസീലിയൻ താരങ്ങൾ ആരൊക്കെ? കണക്കുകൾ!

ഈ സീസണിലെ ക്ലബ്ബ് മത്സരങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ കിരീടങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം മുറുകുകയാണ്. ഈ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ബ്രസീലിയൻ താരങ്ങൾ ആരൊക്കെയാണ് എന്നുള്ളത് സ്പോർട്സ് ബൈബിൾ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ഒന്നാം സ്ഥാനത്ത് വരുന്നത് ആഴ്സണലിന്റെ ഗബ്രിയേൽ മാർട്ടിനല്ലിയാണ്. 14 ഗോളുകളാണ് അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നേടിയിട്ടുള്ളത്.30 മത്സരങ്ങളാണ് ഇദ്ദേഹം കളിച്ചിട്ടുള്ളത്. ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ബ്രസീലിയൻ താരം മാർട്ടിനല്ലി തന്നെയാണ്.

രണ്ടാം സ്ഥാനത്ത് നെയ്മർ ജൂനിയർ വരുന്നു. 13 ഗോളുകളാണ് നെയ്മർ ലീഗ് വണ്ണിൽ നേടിയിട്ടുള്ളത്. 20 മത്സരങ്ങളിൽ നിന്നാണ് നെയ്മർ 13 ഗോളുകൾ നേടിയിട്ടുള്ളത്. പക്ഷേ നിർഭാഗ്യവശാൽ ഇനി താരത്തിന് മത്സരങ്ങൾ കളിക്കാൻ സാധിക്കില്ല. മൂന്നാം സ്ഥാനത്ത് വരുന്നത് റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറാണ്.അദ്ദേഹം 9 ഗോളുകൾ സ്പാനിഷ് ലീഗിൽ നേടിയിട്ടുണ്ട്.

നാലാം സ്ഥാനത്ത് ആഴ്സണലിന്റെ തന്നെ ഗബ്രിയേൽ ജീസസ് വരുന്നു.8 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.ലിവർപൂളിന്റെ ബ്രസീലിയൻ താരമായ റോബെർട്ടോ ഫിർമിനോയാണ് ഇദ്ദേഹത്തിന് പിറകിൽ വരുന്നത്.ഫിർമിനോയും 8 ഗോളുകൾ നേടിയിട്ടുണ്ട്. പ്രീമിയർ ലീഗ് താരങ്ങളുടെ ആധിപത്യമാണ് ഈ അഞ്ചുപേരിൽ നമുക്ക് കാണാൻ കഴിയുക.ഏതായാലും മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ മാർട്ടിനെല്ലി ഒരല്പം മുമ്പിൽ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *