യുവേഫക്ക് 10 മില്യൺ യൂറോ നൽകാൻ തയ്യാറായി ചെൽസി, കാരണം ഇതാണ്!

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയുടെ ഉടമസ്ഥൻ റോമൻ അബ്രമോവിച്ച് ക്ലബ്ബിനെ കൈമാറിയത്.ടോഡ് ബോഹ്ലിയും അദ്ദേഹത്തിന്റെ കമ്പനിയുമാണ് ചെൽസിയെ ഏറ്റെടുത്തത്. ചെൽസി ഏറ്റെടുത്തതിനു ശേഷം രേഖകൾ പരിശോധിക്കുന്നതിനും ഒരു മിസ് റിപ്പോർട്ടിംഗ് ഇവർ കണ്ടെത്തുകയായിരുന്നു. പൂർണ്ണമാവാത്ത ഫിനാൻഷ്യൽ റിപ്പോർട്ടിംഗായിരുന്നു ഇവർ കണ്ടെത്തിയത്.

റോമൻ അബ്രമോവിച്ചിന്റെ കാലത്തായിരുന്നു ഇത് നടന്നിരുന്നത്. ചെൽസിയുടെ പുതിയ മാനേജ്മെന്റ് ഇത് കണ്ടെത്തിയതോടുകൂടി യുവേഫയേ അറിയിക്കുകയായിരുന്നു. പിന്നീട് യുവേഫയും ചെൽസിയും സഹകരിച്ചുകൊണ്ട് ഈ വിഷയത്തിൽ അന്വേഷണം നടത്തി.ഒടുവിൽ ചെൽസി കുറ്റക്കാരാണ് എന്ന് തെളിയുകയായിരുന്നു. തുടർന്ന് യുവേഫ ഈ പ്രീമിയർ ലീഗ് ക്ലബ്ബിന് ഫൈൻ ചുമത്തുകയും ചെയ്തു.

10 മില്യൺ യൂറോയാണ് സെറ്റിൽമെന്റ് ആയിക്കൊണ്ട് ചെൽസി യുവേഫക്ക് നൽകാൻ തയ്യാറായിട്ടുള്ളത്. ചെൽസി തന്നെയാണ് ഇക്കാര്യം ഇപ്പോൾ ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുള്ളത്. ഏതായാലും നിലവിലെ ചെൽസി ബോർഡാണ് ഈ തുക നൽകേണ്ടി വരിക.നേരത്തെ ഉണ്ടായിരുന്ന മാനേജ്മെന്റിന്റെ പിഴവ് മൂലമാണ് ടോഡ് ബോഹ്ലിയുടെ മാനേജ്മെന്റിന് ഇപ്പോൾ പിഴ അടക്കേണ്ടി വന്നിട്ടുള്ളത്.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോകളിൽ നിരവധി സൂപ്പർതാരങ്ങളെ വാങ്ങിക്കൂട്ടിയ ചെൽസി ഈ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി താരങ്ങളെ വിറ്റഴിച്ചിട്ടുണ്ട്.ഇനിയും ചില താരങ്ങൾ ക്ലബ്ബിന് പുറത്തേക്ക് പോകും എന്നാണ് സൂചനകൾ. പുതിയ പരിശീലകനായി കൊണ്ട് പോച്ചെട്ടിനോയേ അവർ കൊണ്ടുവന്നിട്ടുണ്ട്.പ്രീ സീസണിലെ രണ്ട് സൗഹൃദ മത്സരങ്ങളിൽ ചെൽസി വിജയിച്ചപ്പോൾ കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിലിനോട് അവർ സമനില വഴങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *