യുണൈറ്റഡ് വിടുകയാണ് : സ്ഥിരീകരിച്ച് ബ്രസീലിയൻ താരം!

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ ആൻഡ്രിയാസ് പെരീര ക്ലബ് വിട്ടു കൊണ്ട് ഫ്ലെമെങ്കോയിൽ ചേർന്നിരുന്നത്. പക്ഷേ ലോൺ അടിസ്ഥാനത്തിലായിരുന്നു താരം യുണൈറ്റഡ് വിട്ടത്. എന്നാൽ യുണൈറ്റഡിലേക്ക് തിരികെ എത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഫ്ലെമെങ്കോയിൽ സ്ഥിരമായി തന്നെ തുടരാനാണ് തന്റെ പദ്ധതിയെന്ന് പെരീര വ്യക്തമാക്കിയിട്ടുണ്ട്.ഇതേ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ ആഗ്രഹം എന്നുള്ളത് എപ്പോഴും ഫ്ലെമെങ്കോയിൽ തുടരുക എന്നുള്ളതാണ്.അതിന് വേണ്ടി എല്ലാം ചെയ്യാനാണ് ഞങ്ങളിപ്പോൾ ശ്രമിക്കുന്നത്.ഇത് സാധ്യമാവുമോ എന്നുള്ള കാര്യം ഞങ്ങൾ പ്രസിഡന്റിനോട്‌ സംസാരിക്കും.വരും വർഷങ്ങളിലൊക്കെ ക്ലബ്ബിനായി മികച്ച പ്രകടനം പുറത്തെടുക്കാനും അതുവഴി കിരീടങ്ങൾ നേടി കൊടുക്കാനും ഞാൻ ആഗ്രഹിക്കുന്നുണ്ട് ” പെരീര ഇഎസ്പിഎന്നിനോട് പറഞ്ഞു.

ആറ് വർഷങ്ങൾക്ക് മുമ്പ് ലൂയിസ് വാൻ ഗാലിന്റെ കീഴിൽ യുണൈറ്റഡിനായി കളിച്ചു തുടങ്ങിയ താരമാണ് പെരീര. പിന്നീട് ഗ്രനാഡ, വലൻസിയ, ലാസിയോ എന്നിവർക്ക് വേണ്ടിയൊക്കെ ലോണിൽ കളിച്ചു. പിന്നീടാണ് താരം ഫ്ലെമെങ്കോയിൽ എത്തിയത്. ഈ സീസണിൽ ഫ്ലെമെങ്കോയുടെ സുപ്രധാന താരമായ പെരീര ആകെ 24 മത്സരങ്ങൾ കളിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *