യുണൈറ്റഡ് വിടാനുള്ള റൊണാൾഡോയുടെ തീരുമാനത്തിന് കാരണക്കാരനായത് മെസ്സി : ടോണി
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് അദ്ദേഹം ക്ലബ്ബിനോട് അനുവാദം തേടുകയും ചെയ്തിരുന്നു. അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗ് കളിക്കാൻ വേണ്ടിയാണ് റൊണാൾഡോ യുണൈറ്റഡ് വിടാൻ തീരുമാനിച്ചിട്ടുള്ളത്.
ഏതായാലും ചെൽസി താരമായിരുന്ന ടോണി കാസ്കറിനോ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ലയണൽ മെസ്സി കാരണമാണ് ഇപ്പോൾ റൊണാൾഡോ യുണൈറ്റഡ് വിടാൻ തീരുമാനിച്ചത് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൊണാൾഡോയാണ്. എന്നാൽ ലയണൽ മെസ്സി തൊട്ടു പിറകിലുണ്ട്.മെസ്സി ഇത് മറികടക്കാതിരിക്കാൻ വേണ്ടിയാണ് റൊണാൾഡോ അടുത്ത സീസണിലും ചാമ്പ്യൻസ് ലീഗ് കളിക്കാൻ ആഗ്രഹിക്കുന്നത് എന്നാണ് ടോണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 4, 2022
” യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ 141 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. അതേസമയം 125 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.16 ഗോളുകൾക്ക് മാത്രമാണ് മെസ്സി പിറകിലുള്ളത്. യുവേഫ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ എന്ന തന്റെ റെക്കോർഡിന് മെസ്സി ഭീഷണിയാണ് എന്നുള്ളത് റൊണാൾഡോക്കറിയാം. ആ റെക്കോർഡ് നഷ്ടപ്പെടാൻ റൊണാൾഡോ ആഗ്രഹിക്കുന്നില്ല.അതുകൊണ്ടാണ് അടുത്ത സീസണിൽ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ആഗ്രഹിക്കുന്നത് ” ഇതാണ് ടോണി പറഞ്ഞിട്ടുള്ളത്.
ചെൽസി,ബയേൺ,നാപോളി എന്നിവർക്കൊക്കെ റൊണാൾഡോയിൽ താല്പര്യമുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും താരത്തെ പോവാൻ യുണൈറ്റഡ് അനുവദിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.