യുണൈറ്റഡിന്റെ മികച്ച ഏഴാം നമ്പറുകാരൻ ആര്? റാങ്ക് പുറത്ത് വിട്ട് റോബ്സൺ!

ഒരുപാട് ഇതിഹാസതാരങ്ങളെ ഫുട്ബോൾ ലോകത്തിന് സംഭാവന ചെയ്ത ക്ലബുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. യുണൈറ്റഡിന്റെ ഏഴാം നമ്പർ ജേഴ്‌സിയണിഞ്ഞ പലരും ഇതിഹാസങ്ങളായിരുന്നു.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഴാം നമ്പർ ജേഴ്‌സി അണിയുന്നത് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.യുണൈറ്റഡിലേക്ക് തിരികെയെത്തിയ താരം ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടിക്കഴിഞ്ഞു. മുമ്പ് യുണൈറ്റഡിന് വേണ്ടി 118 ഗോളുകളും 69 അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു.

ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഏഴാം നമ്പറുകാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നറിയിച്ചിരിക്കുകയാണിപ്പോൾ മുൻ താരമായ ബ്രയാൻ റോബ്സൺ. ഡെയിലി മെയിലിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം ഏഴാം നമ്പറുകാർക്ക് റാങ്കിടുകയായിരുന്നു.

ഒന്നാം സ്ഥാനം ക്രിസ്റ്റ്യാനോക്ക്‌ തന്നെയാണ്.ഒരു സംശയവുമില്ല എന്നാണ് ഇതേക്കുറിച്ച് റോബ്സൺ പറഞ്ഞത്.

രണ്ടാം സ്ഥാനം എറിക് കന്റോണക്കാണ്. നിർണായക സമയത്ത് ക്ലബ്ബിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കി എന്നാണ് ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.

മൂന്നാം സ്ഥാനത്ത് ഇതിഹാസമായ ജോർജ് ബെസ്റ്റാണ് ഇടം നേടിയിരിക്കുന്നത്. മാന്ത്രികൻ എന്നാണ് റോബ്സൺ വിശേഷിപ്പിച്ചത്.

നാലാമത് താൻ തന്നെയാണ് എന്നാണ് റോബ്സൺ പറഞ്ഞത്. അഞ്ചാം സ്ഥാനത്ത് സ്റ്റീവ് കോപ്പലാണ് ഇടം നേടിയിരിക്കുന്നത്.പരിക്കുകൾക്ക്‌ മുന്നേ അസാമാന്യ താരമായിരുന്നു കോപൽ എന്നാണ് റോബ്സൺ അറിയിച്ചത്.

ആറാമതാണ് ഡേവിഡ് ബെക്കാം. അദ്ദേഹത്തിന്റെ സാന്നിധ്യം ലോകം മുഴുവനും ഇമ്പാക്ട് ഉണ്ടാക്കി എന്നാണ് റോബ്സൺ അറിയിച്ചത്.

ഇത്രയും റാങ്കുകളാണ് റോബ്സൺ നൽകിയിട്ടുള്ളത്. യുണൈറ്റഡിലെ നിങ്ങളുടെ പ്രിയപ്പെട്ട ഏഴാം നമ്പറുകാരൻ ആരാണ്? അഭിപ്രായങ്ങൾ പങ്കുവെക്കാം.

Leave a Reply

Your email address will not be published. Required fields are marked *