കൂട്ടിഞ്ഞോയുടെ ഗോൾ, ആരാധകർക്കൊപ്പം ആഘോഷിച്ച് എമി മാർട്ടിനെസ്!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളക്കാൻ ആസ്റ്റൺ വില്ലക്ക് സാധിച്ചിരുന്നു. ഒരവസരത്തിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ രണ്ട് ഗോളുകൾക്ക് പിറകിലായിരുന്നു ആസ്റ്റൺ വില്ല. എന്നാൽ ഫിലിപ്പെ കൂട്ടിഞ്ഞോ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ക്ലബ്ബിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും കൂട്ടിഞ്ഞോ നേടിയപ്പോൾ വില്ല സമനില സ്വന്തമാക്കി.

മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ആദ്യഗോൾ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ പിഴവായിരുന്നു. ബ്രുണോ ഫെർണാണ്ടസിന്റെ ദുർബലമായ ഷോട്ട് എമിലിയാനോയുടെ കൈകളിൽ നിന്നും വഴുതി കാലിനിടയിലൂടെ ഗോളായി മാറുകയായിരുന്നു.67-ആം മിനുട്ടിൽ എമിലിയാനോ ഒരിക്കൽ കൂടി ബ്രൂണോക്ക് മുമ്പിൽ അടിയറവു പറഞ്ഞു.

എന്നാൽ മത്സരത്തിന്റെ 82-ആം മിനുട്ടിൽ ഫിലിപ്പെ കൂട്ടിഞ്ഞോയിലൂടെ ആസ്റ്റൺ വില്ല സമനില നേടുകയായിരുന്നു. ഈ ഗോൾ ഏറ്റവും കൂടുതൽ ആഘോഷിച്ചത് എമിലിയാനോ മാർട്ടിനെസായിരിക്കും. കൂട്ടിഞ്ഞോയുടെ ഗോൾ പിറന്ന ഉടനെ എമിലിയാനോ സ്റ്റാന്റിലുള്ള ആസ്റ്റൺ വില്ല ആരാധകർക്കിടയിലേക്ക് എത്തുകയായിരുന്നു. എന്നിട്ട് ഗോൾ ആരാധകർക്കൊപ്പമാണ് എമിലിയാനോ മാർട്ടിനെസ് ആഘോഷിച്ചത്.

താരത്തിന്റെ ഈ ആഘോഷം ആസ്റ്റൺ വില്ല ആരാധകർക്കിടയിൽ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്.പലരും സോഷ്യൽ മീഡിയകളിൽ എമിലിയാനോയെ പ്രശംസിച്ചിട്ടുണ്ട്.പിഴവ് വന്നെങ്കിലും എമിലിയാനോയുടെ ക്ലബ്ബിനോടുള്ള സ്നേഹവും പാഷനും അപാരമാണ് എന്നാണ് ഒരു ആരാധകൻ അഭിപ്രായപ്പെട്ടത്.എമിലിയാനോ എല്ലാ കാലവും ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പറായി തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഒരു ആരാധകൻ കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ച വെക്കാൻ എമിലിയാനോ ക്ക് സാധിച്ചിരുന്നു.പക്ഷെ ഈ സീസണിൽ 19 ലീഗ് മത്സരങ്ങളിൽ നിന്ന് 5 ക്ലീൻഷീറ്റുകൾ മാത്രമാണ് താരത്തിന് നേടാനായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!