മെസ്സി ഇനി എങ്ങോട്ട്? സാധ്യത ക്ലബുകൾ ഇവരൊക്കെ!
നാടകീയ സംഭവവികാസങ്ങളായിരുന്നു ഇന്നലെ ഫുട്ബോൾ ലോകത്ത് നിന്നും പുറത്ത് വന്നത്. മെസ്സി ബാഴ്സയുമായി പുതിയ കരാറിൽ ഒപ്പ് വെച്ചു എന്ന വാർത്തക്ക് കാതോർത്തിരുന്ന ആരാധകരെ തേടി എത്തിയത് മെസ്സി ബാഴ്സ വിട്ടു എന്നുള്ള വാർത്തയാണ്. പലരും ഇതിന്റെ നടുക്കത്തിലാണ് ഇപ്പോൾ ഉള്ളത്.
ഇനി മെസ്സി ഏത് ജേഴ്സിയിൽ കളിക്കുമെന്നുള്ള കാര്യമാണ് ഇപ്പോൾ അറിയേണ്ടത്. നിലവിൽ ഫ്രീ ഏജന്റാണ് മെസ്സി. അതിനർത്ഥം ഏത് ക്ലബ്ബിന് മെസ്സിയെ സ്വന്തമാക്കാം. ബാഴ്സയുമായി ചർച്ച ചെയ്യേണ്ട ആവിശ്യകതയോ ബാഴ്സക്ക് ട്രാൻസ്ഫർ തുക നൽകേണ്ട ആവിശ്യകതയോ ഇല്ല. മറിച്ച് മെസ്സിയെ മാത്രം കൺവിൻസ് ചെയ്താൽ മതി. അങ്ങനെ മെസ്സി ചേക്കേറാൻ സാധ്യതയുള്ള ക്ലബുകൾ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇവയൊക്കെയാണ്.
1- പിഎസ്ജി
മെസ്സി ചേക്കേറാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ് പിഎസ്ജിയാണ്. ദിവസങ്ങൾക്ക് മുമ്പാണ് മെസ്സി പിഎസ്ജി താരങ്ങളായ നെയ്മർ, ഡി മരിയ, വെറാറ്റി എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നത്. ഏതായാലും മെസ്സിക്ക് വേണ്ടി എത്ര സാലറിയും ചിലവഴിക്കാൻ പിഎസ്ജി തയ്യാറായേക്കും. മാത്രമല്ല പിഎസ്ജിക്ക് നിലവിൽ നല്ലൊരു സ്ക്വാഡുമുണ്ട്. മെസ്സിക്കാവട്ടെ ഒരുപാട് സുഹൃത്തുക്കളുമുണ്ട്.എംബപ്പേ ക്ലബ് വിടുകയാണെങ്കിൽ മെസ്സി പിഎസ്ജിയിൽ എത്താനുള്ള സാധ്യതകൾ വർധിക്കും.
If not Barcelona, then where? 🤔 @cmwinterburn shares the 4️⃣ leading options.https://t.co/GVfm1UbXSP
— MARCA in English (@MARCAinENGLISH) August 5, 2021
2- മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ സിറ്റി ദീർഘകാലമായി ലക്ഷ്യം വെച്ചു കൊണ്ടിരിക്കുന്ന താരമാണ് മെസ്സി. പരിശീലകൻ പെപ് ഗ്വാർഡിയോളയുമായി മെസ്സിക്ക് അടുത്ത ബന്ധമാണ് ഉള്ളത്. ഇരുവരും ഒരുമിക്കാനുള്ള സാധ്യതകൾ ഏറെയാണ്.മെസ്സിയെ പെപിന് കൺവിൻസ് ചെയ്യാൻ കഴിയുമോ എന്നുള്ളതാണ് വലിയ ചോദ്യം.ശക്തമായ ടീമാണ് സിറ്റിക്കുമുള്ളത് എന്നത് അനുകൂലഘടകമാണ്.
3-4 : മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്,
ഇവ രണ്ടും വിദൂര സാധ്യതകളായി കണക്കാക്കാം. സാഞ്ചോയെ യുണൈറ്റഡ് ടീമിൽ എത്തിച്ചിരുന്നു.പക്ഷേ മെസ്സിയുടെ സാലറി താങ്ങാൻ കെൽപ്പുള്ള ടീം തന്നെയാണ് യുണൈറ്റഡ് എന്നാണ് മാർക്ക ചൂണ്ടി കാണിക്കുന്നത്.
അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബിലേക്ക് മെസ്സി പോവാനുള്ള സാധ്യതയും മാർക്ക ചൂണ്ടി കാണിക്കുന്നുണ്ട്.പക്ഷേ ഇത് എത്രത്തോളം സാധ്യമാവും എന്നുള്ളത് സംശയകരമാണ്.