മെസ്സിയെ എളുപ്പത്തിൽ പൂട്ടി : വിശദീകരിച്ച് അർബിലോവ

2007ലായിരുന്നു സ്പാനിഷ് പ്രതിരോധനിര താരമായ ആൽവരോ അർബിലോവ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിൽ എത്തിയത്. അന്ന് ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണയും ലിവർപൂളും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ക്യാമ്പ്നൗവിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലിവർപൂൾ വിജയിക്കുകയായിരുന്നു.സ്വന്തം മൈതാനത്ത് ഏകപക്ഷീയമായ ഒരു ഗോളിന് ലിവർപൂൾ പരാജയപ്പെട്ടുവെങ്കിലും ബാഴ്സലോണയെ പുറത്താക്കാൻ അന്നത്തെ ലിവർപൂളിന് കഴിഞ്ഞിരുന്നു.

ഈ രണ്ടു മത്സരങ്ങളിലും ലിവർപൂളിന്റെ റൈറ്റ് ബാക്ക് പൊസിഷനിൽ അർബിലോവയായിരുന്നു ഉണ്ടായിരുന്നത്. ലയണൽ മെസ്സിയെ രണ്ട് മത്സരങ്ങളിലും പൂട്ടാൻ അർബിലോവക്ക് സാധിച്ചിരുന്നു. മെസ്സിയെ എങ്ങനെ എളുപ്പത്തിൽ പൂട്ടി എന്നുള്ളത് ഈ മുൻ താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അർബിലോവയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“മെസ്സിക്ക് ബോൾ ലഭിക്കുന്നതിനെ പരിശീലകൻ റാഫ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. മറിച്ച് ബോൾ ലഭിച്ചു കഴിഞ്ഞ മെസ്സിയെ തടയുക എന്ന ഉത്തരവാദിത്വമാണ് അദ്ദേഹം എന്നെ ഏൽപ്പിച്ചത്.അത് 2 പാദങ്ങളിലും മികച്ച രൂപത്തിൽ തന്നെ നടന്നിട്ടുണ്ട്. ഞാൻ മെസ്സിയുടെ പിറകിലായി പോയാലും എനിക്ക് ഭയമൊന്നും തോന്നാറില്ല.മുന്നോട്ട് വന്നുകൊണ്ട് ബോൾ എടുത്ത് സ്പേസുകൾ കണ്ടെത്തുന്ന ഒരു താരമായിരുന്നില്ല അന്ന് ലയണൽ മെസ്സി.അത് എനിക്ക് മെസ്സിയെ പൂട്ടാൻ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. മാത്രമല്ല ഞാൻ ലയണൽ മെസ്സിയെ പോസ്റ്റ് ചെയ്യുമ്പോൾ എന്റെ ഏരിയ കവർ ചെയ്യാൻ വേണ്ടി റൈസ് അവിടെയുണ്ടായിരുന്നു.അതും കാര്യങ്ങൾ എളുപ്പമാക്കി.ഒരാൾ മാത്രം മെസ്സിയെ മാർക്ക് ചെയ്യുമ്പോഴാണ് പ്രശ്നം.ഞങ്ങൾ മാറിമാറി മെസ്സിയെ മാർക്ക് ചെയ്തു.അതും മെസ്സിക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാക്കി. അങ്ങനെ മാൻ മാർക്കിങ്ങ് നല്ല രീതിയിലാണ് അന്ന് ഞങ്ങൾ പൂർത്തിയാക്കിയത് ” ഇതാണ് അർബിലോവ പറഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡിലൂടെ വളർന്ന താരമാണ് അർബിലോവ.ലിവർപൂളിൽ രണ്ടുവർഷം ചെലവഴിച്ചതിനുശേഷം ഇദ്ദേഹം റയൽ മാഡ്രിഡിൽ തന്നെ മടങ്ങിയെത്തുകയായിരുന്നു. 2009 മുതൽ 2016 വരെ അർബിലോവ റയലിന്റെ നിരയിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *