മെസ്സിയും CR7 നും നെയ്മറുമൊക്കെ എവിടെ? ഗോൾഡൻ ഷൂ പോരാട്ടത്തിൽ മുന്നിലുള്ളത് ഇവർ!

യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ഷൂ പുരസ്കാരത്തിന് വേണ്ടിയുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്.ടോപ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിനാണ് ഈ പുരസ്കാരം സമ്മാനിക്കപ്പെടുക. കഴിഞ്ഞ തവണ ഗോൾഡൻ ഷൂ നേടിയ ലെവന്റോസ്ക്കി തന്നെയാണ് ഇത്തവണയും ഒന്നാമത്. അദ്ദേഹത്തിന് ഒരല്പമെങ്കിലും വെല്ലുവിളി ഉയർത്തുന്നത് റയലിന്റെ സൂപ്പർതാരമായ കരിം ബെൻസിമയാണ്.

അതേസമയം സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മർ ജൂനിയറും ആദ്യ പത്തിൽ ഇടം നേടിയിട്ടില്ല. എന്നാൽ ക്രിസ്റ്റ്യാനോ 16-ആം സ്ഥാനം നേടിയിട്ടുണ്ട്. 18 ഗോളുകളാണ് അദ്ദേഹം പ്രീമിയർ ലീഗിൽ നേടിയിട്ടുള്ളത്.12 ഗോളുകൾ നേടിയ നെയ്മറും നാല് ഗോളുകൾ മാത്രം നേടിയ മെസ്സിയും ഏറെ പിറകിലാണ്.

ഏതായാലും ഗോൾഡൻ ഷൂ പോരാട്ടത്തിൽ മുന്നിട്ടുനിൽക്കുന്ന 10 പേരുടെ ലിസ്റ്റ് നമുക്കൊന്ന് പരിശോധിക്കാം.

1-Robert Lewandowski | Bayern Munich | 34 goals

2-Karim Benzema | Real Madrid | 27 goals

3-Ciro Immobile | Lazio | 27 goals

4-Kylian Mbappe | PSG | 24 goals

5-Patrik Schick | Bayer Leverkusen | 24 goals

6-Dusan Vlahovic | Fiorentina & Juventus | 23 goals

7-Mohamed Salah | Liverpool | 22 goals

8-Son Heung-min | Tottenham | 21 goals

9-Erling Haaland | Borussia Dortmund | 21 goals

10- Martin Terrier | Rennes | 21 goals

ഇവരാണ് ആദ്യ പത്തിൽ ഇടം നേടിയിട്ടുള്ളത്. ഇനി വിരലിലെണ്ണാവുന്ന കേവലം മത്സരങ്ങൾ മാത്രമാണ് ലീഗുകളിൽ അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!