മെസ്സിഞ്ഞോക്ക് 60 മില്യൺ ഓഫർ ചെയ്ത് പ്രീമിയർ ലീഗ് വമ്പന്മാർ!
ഒരുപാട് ബ്രസീലിയൻ സൂപ്പർ താരങ്ങൾക്ക് ഉദയം നൽകിയ ക്ലബ്ബാണ് പാൽമിറാസ്. ബ്രസീലിയൻ വണ്ടർ കിഡായ എൻഡ്രിക്ക് നിലവിൽ പാൽമിറാസിന്റെ താരമാണ്.എന്നാൽ അദ്ദേഹത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത സീസൺ മുതൽ അദ്ദേഹം റയലിന് വേണ്ടിയാണ് കളിച്ചു തുടങ്ങുക.പാൽമിറാസിൽ നിന്നും ഉദയം ചെയ്ത മറ്റൊരു ബ്രസീലിയൻ വണ്ടർ കിഡാണ് എസ്റ്റവായോ വില്യൻ.
കേവലം 16 വയസ്സ് മാത്രമുള്ള ഇദ്ദേഹം ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.പാൽ മിറാസിന്റെ സെക്കൻഡ് ടീമിന് വേണ്ടിയും ബ്രസീലിന്റെ അണ്ടർ 17 ടീമിന് വേണ്ടിയും തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് ഇദ്ദേഹം. ലിറ്റിൽ മെസ്സി എന്ന അർത്ഥം വരുന്ന മെസ്സിഞ്ഞോ എന്ന പേരുകൂടി ഇദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു അദ്ദേഹം പാൽമിറാസിന്റെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയത്.
Estevao is the next superstar
— Football Transfers (@Transfersdotcom) April 16, 2024
No wonder they call him Messinho 🔥pic.twitter.com/1czgq1Y3sz
കോപ ലിബർട്ടഡോറസിൽ നടന്ന മത്സരത്തിൽ ഉറുഗ്വൻ ക്ലബ്ബായ ലിവർപൂൾ എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇവർ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ മെസ്സിഞ്ഞോ അരങ്ങേറ്റം കുറയ്ക്കുകയും നേടുകയും ചെയ്തിരുന്നു.യൂറോപ്പിലെ പല ക്ലബ്ബുകളും ഇദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി താരത്തിന് വേണ്ടി ഓഫർ നൽകുകയും ചെയ്തിട്ടുണ്ട്. 60 മില്യൺ യൂറോയുടെ ഒരു ഓഫറാണ് മെസ്സിഞ്ഞോക്ക് വേണ്ടി ചെൽസി നൽകിയിട്ടുള്ളത്.
താരത്തിന്റെ റിലീസ് ക്ലോസ് 60 മില്യൺ യുറോയാണ്. പക്ഷേ ഇത് സ്വീകരിക്കാൻ പാൽമിറാസ് ഉദ്ദേശിക്കുന്നില്ല.താരത്തിന്റെ വില ഇനിയും വർദ്ധിക്കും എന്ന പ്രതീക്ഷയിലാണ് അവർ. പുതിയ കോൺട്രാക്ടിൽ ഏർപ്പെട്ടുകൊണ്ട് റിലീസ് ക്ലോസ് വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാൽമിറാസ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ചുരുക്കത്തിൽ മെസ്സിഞ്ഞോയെ സ്വന്തമാക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല.