പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരം:പാൽമറെ കുറിച്ച് ആവേശഭരിതരായി ചെൽസി ഫാൻസ്‌

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് ചെൽസി സ്വന്തമാക്കിയത്. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് അവർ എവർടണെ പരാജയപ്പെടുത്തിയത്. ഇംഗ്ലീഷ് സൂപ്പർ താരം കോൾ പാൽമറാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്. എണ്ണം പറഞ്ഞ നാല് ഗോളുകൾ ഇദ്ദേഹം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ അരമണിക്കൂർ പിന്നിടുന്നതിന് മുൻപേ പാൽമർ ഹാട്രിക്ക് പൂർത്തിയാക്കി കഴിഞ്ഞു. പെർഫെക്ട് ഹാട്രിക്കാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇടതുകാൽ കൊണ്ടും വലതുകാൽ കൊണ്ടും തലകൊണ്ടും അദ്ദേഹം ഗോൾ നേടുകയായിരുന്നു. നാലാമത്തെ ഗോൾ പെനാൽറ്റിയിലൂടെയാണ് അദ്ദേഹം സ്വന്തമാക്കിയത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ചെൽസിയിലേക്ക് എത്തിയ ഈ താരം ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തത് കൊണ്ടായിരുന്നു അദ്ദേഹം ചെൽസിയിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ തന്റെ യഥാർത്ഥ മികവ് പുറത്തെടുക്കാൻ ഇപ്പോൾ താരത്തിന് കഴിയുന്നുണ്ട്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ചെൽസി ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ പാൽമർക്ക് സാധിച്ചിട്ടുണ്ട്.ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉള്ള ഏറ്റവും മികച്ച താരം എന്നാണ് ചെൽസി ആരാധകർ പാൽമറെ വിശേഷിപ്പിച്ചിട്ടുള്ളത്.

പാൽമറെ ചെൽസി സൈൻ ചെയ്തത് നൂറ്റാണ്ടിലെ സൈനിങ് ആണ് എന്നാണ് ഒരു ആരാധകൻ അവകാശപ്പെട്ടിട്ടുള്ളത്.ഇദ്ദേഹത്തെ പോലെ ഒരു താരത്തെ കിട്ടാൻ ചെൽസി ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്നു എന്നാണ് മറ്റൊരാൾ പറഞ്ഞിട്ടുള്ളത്. ഏതായാലും പാൽമറെ ചെൽസി ഫാൻസ്‌ ഇപ്പോൾ വലിയ ആഘോഷമാക്കിയിട്ടുണ്ട്.പ്രീമിയർ ലീഗിൽ 20 ഗോളുകളും 9 അസിസ്റ്റുകളും അദ്ദേഹം ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!