ബ്രസീലിയൻ സൂപ്പർ താരത്തെ ചെൽസിക്ക് വേണം, വിട്ടു നൽകാൻ ഒരുക്കമല്ലാതെ ക്ലബ്ബ്!

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് പുറത്തെടുക്കുന്നത്.നിലവിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനം സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ദീർഘകാലത്തിനുശേഷമാണ് ഇപ്പോൾ ന്യൂകാസിൽ യുണൈറ്റഡ് ടോപ്പ് ഫോറിൽ ഇടം നേടുന്നത്. ഇതിൽ വലിയ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന താരമാണ് ബ്രസീലിയൻ സൂപ്പർ താരമായ ബ്രൂണോ ഗിമിറസ്.

എന്നാൽ ഈ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് മറ്റൊരു പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി രംഗത്ത് വന്നിട്ടുണ്ട്.ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലേക്ക് എത്തിക്കാനാണ് ചെൽസി ഉദ്ദേശിക്കുന്നത്. മധ്യനിരയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബ്രൂണോ ഗിമിറസിന് സാധിക്കുമെന്നാണ് ഇപ്പോൾ ചെൽസിയുടെ പരിശീലകനും ഉടമസ്ഥനും കരുതുന്നത്.

ചെൽസിയുടെ മധ്യനിരയിലെ സൂപ്പർതാരമായ എങ്കോളോ കാന്റെ പരിക്കിന്റെ പിടിയിലാണ്. മാത്രമല്ല താരത്തിന് ദീർഘകാലം പുറത്തിരിക്കേണ്ടി വരും. അതേസമയം മറ്റൊരു താരമായ ജോർഗീഞ്ഞോയുടെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോടുകൂടി അവസാനിക്കും.താരം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ഇതുകൊണ്ടൊക്കെയാണ് ചെൽസി ഇപ്പോൾ മിഡ്ഫീൽഡിലേക്ക് ബ്രൂണോ ഗിമിറസിനെ ലക്ഷ്യം വെക്കുന്നത്.

എന്നാൽ ന്യൂകാസിൽ യുണൈറ്റഡ് ഈ സൂപ്പർതാരത്തെ കൈവിടാൻ ഒരുക്കമല്ല. അതുകൊണ്ടുതന്നെ താരത്തിന് ഒരു റെക്കോർഡ് ഓഫർ നൽകാനുള്ള ഒരുക്കത്തിലാണ് ന്യൂകാസിൽ. ഒരു ആഴ്ചയിൽ രണ്ട് ലക്ഷം പൗണ്ട് എന്ന തുക സാലറിയായി വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നിലവിൽ ന്യൂകാസിൽ യുണൈറ്റഡ് ഉള്ളത്.ഇതിനു മുൻപ് ക്ലബ്ബിൽ ആർക്കും തന്നെ ഇത്തരത്തിലുള്ള ഒരു വലിയ സാലറി ന്യൂകാസിൽ നൽകിയിട്ടില്ല. ഏതായാലും ബ്രൂണോ ഗിമിറസ് ന്യൂകാസിലിൽ തന്നെ തുടരുമോ,അതല്ല ചെൽസിയിലേക്ക് ചേക്കേറുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!