ബിയൽസയെ ബാഴ്സ പരിശീലകനാക്കാൻ മെസ്സി ആവിശ്യപ്പെട്ടു?

ലീഡ്സ് യുണൈറ്റഡിനെ വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചു കൊണ്ട് വന്ന പരിശീലകൻ മാഴ്‌സെലോ ബിയൽസയെ എഫ്സി ബാഴ്സലോണ പരിശീലകനാക്കാൻ മെസ്സി ആവിശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഇംഗ്ലീഷ് മാധ്യമമായ ദി സൺ ആണ് ഈ വാർത്ത ആദ്യമായി പുറത്തു വിട്ടത്. സണ്ണിനെ ഉദ്ധരിച്ചു കൊണ്ട് ഗോൾ ഡോട്ട് കോമും ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അർജന്റൈൻ പരിശീലകനായ ബിയൽസയെ കീക്കെ സെറ്റിയന് പകരക്കാരനാക്കണമെന്നാണ് മെസ്സിയും ആവിശ്യം. നിലവിലെ ബാഴ്സയിലെ പ്രശ്നങ്ങൾ തീർക്കാൻ ബിയൽസക്ക് സാധിക്കുമെന്നാണ് മെസ്സി വിശ്വസിക്കുന്നതെന്ന് സൺ പറയുന്നു.നിലവിൽ ബാഴ്സ പരിശീലകൻ എന്ന സ്ഥാനത്തേക്ക് ഒട്ടേറെ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ബിയൽസയുടെ വാർത്തയും രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

സാവി, മൗറിസിയോ പോച്ചെട്ടിനൊ, ലോറന്റ് ബ്ലാങ്ക്, ക്ലിവെർട്ട് എന്നുവരെയൊക്കെ തന്നെയും ബാഴ്സ പരിശീലകസ്ഥാനവുമായി ബന്ധപ്പെടുത്തി കൊണ്ട് വാർത്തകൾ വന്നിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ അർജന്റീനകാരനായ ബിയൽസയെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി മാധ്യമങ്ങൾ പുറത്തു വിടുന്നത്. ഏതായാലും ഈ സീസണോടെ സെറ്റിയന്റെ സ്ഥാനം തെറിക്കുമെന്നുറപ്പാണ്. എന്നാൽ പകരക്കാരൻ ആരാവും എന്നുള്ളത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അറുപത്തിനാലുകാരനായ ബിയൽസെ 2018-ൽ ആയിരുന്നു ലീഡ്സ് യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. രണ്ടാം സീസണിന് ശേഷം ലീഡ്‌സിന് പ്രീമിയർ ലീഗ് യോഗ്യതയും നേടികൊടുത്തു. ഈ സീസണോടെ അദ്ദേഹത്തിന്റെ കരാർ അവസാനിക്കുകയാണ്. ഇതുവരെ കരാർ പുതുക്കിയിട്ടില്ല.1990-92 ഇദ്ദേഹം മെസ്സിയുടെ യൂത്ത് ക്ലബ് ആയിരുന്ന ന്യൂവെൽ ഓൾഡ് ബോയ്സിനെ പരിശീലിപ്പിച്ചിരുന്നു. 1998 മുതൽ 2004 വരെ അർജന്റീനയുടെ പരിശീലകനും ഇദ്ദേഹമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *