ബാഴ്സ യുവസൂപ്പർ താരത്തെ റാഞ്ചാനുള്ള ഒരുക്കത്തിൽ ചെൽസി!
ഈ സീസണിൽ എഫ്സി ബാഴ്സലോണക്ക് നിർണായക പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യുവസൂപ്പർതാരമാണ് ഗാവി.ബാഴ്സയുടെ പരിശീലകനായ സാവിക്ക് കീഴിൽ താരം സ്ഥിര സാന്നിധ്യമാണ്.പതിനേഴ് വയസ്സുള്ള ഗാവി ഈ ലാലിഗയിൽ 17 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഇതിൽ നിന്ന് ഒരു ഗോളും 3 അസിസ്റ്റമാണ് താരത്തിന്റെ സമ്പാദ്യം.
എന്നാൽ താരത്തിന്റെ ബാഴ്സയുമായുള്ള കരാർ 2023-ലാണ് അവസാനിക്കുക.ഈ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ എഫ്സി ബാഴ്സലോണ തുടരുന്നുണ്ട്.പക്ഷെ താരത്തെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് പ്രീമിയർലീഗ് വമ്പൻമാരായ ചെൽസി നിലവിലുള്ളത്.എൽ നാസിയോണലിനെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.50 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. ഇത് നൽകിക്കൊണ്ട് താരത്തെ സ്വന്തമാക്കാനാണ് നിലവിൽ ചെൽസിയുടെ പദ്ധതി.
— Murshid Ramankulam (@Mohamme71783726) January 20, 2022
കൂടാതെ ബാഴ്സ താരത്തിന് ഓഫർ ചെയ്യുന്ന സാലറിയേക്കാൾ കൂടുതൽ സാലറി ഗാവിക്ക് നൽകാനും ചെൽസി തയ്യാറാണ്.ചെൽസിയെ കൂടാതെ മറ്റു പല പ്രമുഖ ക്ലബ്ബുകളും ഗാവിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ബയേൺ മ്യൂണിക്ക്, ലിവർപൂൾ,മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കൊക്കെ ഗാവിയെ ആവശ്യമുണ്ട്.ഇവിടെ തീരുമാനം കൈകൊള്ളേണ്ടത് ഗാവിയാണ്.
അതേസമയം താരത്തെ വിട്ടുനൽകാൻ ലാപോർട്ടക്ക് ഒട്ടും താല്പര്യമില്ല.എങ്ങനെയെങ്കിലും കരാർ പുതുക്കിക്കൊണ്ട് റിലീസ് ക്ലോസ് വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുള്ളത്.അതേസമയം ബാഴ്സയുടെ മറ്റു താരങ്ങളായ ഫ്രങ്കി ഡിയോങ്,സെർജിനോ ഡെസ്റ്റ് എന്നീ താരങ്ങളിലും ചെൽസി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നുള്ള റൂമറുകൾ സജീവമാണ്.