ബാഴ്സ മികച്ച ക്ലബ്, പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും : പെപ് ഗ്വാർഡിയോള!

തന്നെ സംബന്ധിച്ചെടുത്തോളം ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് എഫ്സി ബാഴ്സലോണയാണെന്ന് അഭിപ്രായപ്പെട്ട് മുൻ ബാഴ്സ പരിശീലകനും നിലവിലെ സിറ്റി പരിശീലകനുമായ പെപ് ഗ്വാർഡിയോള. ബാഴ്സ ഉടൻ തന്നെ പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്നും ഗ്വാർഡിയോള അറിയിച്ചു.കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിലാണ് പെപ് തന്റെ മുൻ ക്ലബ്ബിനെ കുറിച്ച് സംസാരിച്ചത്. ബർതോമ്യുവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. പുതിയ പ്രസിഡന്റ്‌ വരുന്നതോട് കൂടി ബാഴ്‌സ ശക്തി പ്രാപിക്കുമെന്നാണ് പെപ്പിന്റെ കണ്ടെത്തൽ.ഞായറാഴ്ച നടക്കുന്ന പ്രസിഡൻഷ്യൽ ഇളക്ഷനിലെ മൂന്ന് സ്ഥാനാർഥികൾക്കും അദ്ദേഹം ആശംസകളും നേർന്നു.

” നിലവിൽ ഒരു അസ്ഥിരമായ സാഹചര്യമാണ് ബാഴ്‌സയിൽ ഉള്ളത് എന്ന് എല്ലാവർക്കുമറിയാം. കുറ്റക്കാരനാണ് എന്ന് തെളിയുന്നത് വരെ ബർതോമ്യു നിരപരാധിയാണ്.പ്രസിഡൻഷ്യൽ ഇലക്ഷനിൽ മത്സരിക്കുന്ന മൂന്ന് പേരെയും ഞാൻ അഭിനന്ദിക്കുന്നു.ലോകം മുഴുവനും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോവുന്നത്. പ്രത്യേകിച്ച് ബാഴ്സയും.ക്ലബ്ബിന് അനുയോജ്യമായ പ്രസിഡന്റിനെ കണ്ടെത്താനും അദ്ദേഹത്തിന് വരും വർഷങ്ങളിൽ നല്ല രീതിയിൽ ക്ലബ്ബിനെ മുന്നോട്ട് കൊണ്ട് പോവാൻ കഴിയട്ടെ എന്നും ഞാൻ പ്രത്യാശിക്കുന്നു.എന്നെ സംബന്ധിച്ചെടുത്തോളം ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് ബാഴ്സ.അവർ പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് എനിക്കുറപ്പുണ്ട് ” പെപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *