ബാഴ്സയിലേക്കോ? പ്രതികരിച്ച് എൻസോ ഫെർണാണ്ടസ്
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് ശേഷമായിരുന്നു അർജന്റൈൻ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്.വലിയ തുക താരത്തിന് വേണ്ടി ചിലവഴിച്ചിരുന്നു.എട്ടുവർഷത്തെ ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പിച്ചിരുന്നത്. എന്നാൽ ചെൽസി ഈ സീസണിൽ മോശം പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഈ താരം ക്ലബ്ബ് വിട്ടുപോവാൻ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറാൻ എൻസോക്ക് താല്പര്യമുണ്ടെന്നും അദ്ദേഹം സ്വയം ഓഫർ ചെയ്തു എന്നുമായിരുന്നു റൂമറുകൾ.എന്നാൽ ഈ വാർത്തകളോട് താരം പ്രതികരിച്ചിട്ടുണ്ട്. എവിടെ നിന്നാണ് ഈ റൂമറുകൾ വരുന്നത് എന്നത് തനിക്കറിയില്ലെന്നും താൻ ചെൽസിയിൽ ഹാപ്പിയാണ് എന്നുമാണ് എൻസോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു എൻസോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Another big win with this team. Let’s go Blues 💙 @ChelseaFC pic.twitter.com/mLvCzz8MWs
— Enzo Fernández (@Enzo13Fernandez) February 12, 2024
“ഞാൻ ചെൽസി വിടാൻ ആഗ്രഹിക്കുന്നില്ല. വളരെ നല്ല രീതിയിലാണ് ഞാൻ ഇവിടെയുള്ളത്.എന്റെ സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും എല്ലാം മികച്ച രൂപത്തിലാണ് ഉള്ളത്. ക്ലബ്ബിലെ എല്ലാവരും നല്ല രീതിയിൽ എന്നെ ട്രീറ്റ് ചെയ്യുന്നു. അതിൽ ഞാൻ കൃതാർത്ഥനാണ്.ഞാൻ തുടരാൻ ആഗ്രഹിക്കുന്നിടത്തോളം കാലം ഇവിടെ തുടരുക തന്നെ ചെയ്യും. എവിടെ നിന്നാണ് ആ റൂമറുകൾ വന്നത് എന്നത് എനിക്കറിയില്ല.ഞാൻ അതെല്ലാം നിരാകരിക്കുന്നു “ഇതാണ് എൻസോ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചെൽസിക്ക് വേണ്ടി ഗോളുകൾ നേടാൻ എൻസോ ഫെർണാണ്ടസിന് സാധിച്ചിരുന്നു.മികച്ച പ്രകടനമാണ് താരം ഇപ്പോൾ പുറത്തെടുക്കുന്നത്.ഇനി മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് ചെൽസി കളിക്കുക.വരുന്ന പതിനേഴാം തീയതിയാണ് ഈ മത്സരം നടക്കുക.