മെസ്സിയുടെ ഇടംങ്കാലോ ക്രിസ്റ്റ്യാനോയുടെ വലംങ്കാലോ? തനിക്ക് വേണ്ടത് തുറന്നു പറഞ്ഞ് ഹാലന്റ്.

ഈ സീസണിൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള പ്രകടനമായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏർലിംഗ് ഹാലന്റ് പുറത്തെടുത്തിരുന്നത്.ഈ സീസണിൽ ആകെ കളിച്ച 51 മത്സരങ്ങളിൽ നിന്ന് 52 ഗോളുകളാണ് ഹാലന്റ് നേടിയിട്ടുള്ളത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാത്രമായി 36 ഗോളുകളും താരം നേടിയിട്ടുണ്ട്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ഹാലന്റിന്റെ പേരിലാണ്.

ഏതായാലും കഴിഞ്ഞ ദിവസം ഫൈവ് എന്ന യൂട്യൂബ് ചാനലിന് ഇദ്ദേഹം ഒരു അഭിമുഖം നൽകിയിരുന്നു.മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ഒരു ചോദ്യം അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതായത് ലയണൽ മെസ്സിയുടെ ഇടം കാൽ,ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലംകാൽ, ഇതിൽ ഏത് കാലിനെയാണ് നിങ്ങൾ തിരഞ്ഞെടുക്കുക എന്നായിരുന്നു ഹാലന്റിനോട് ചോദിച്ചിരുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലതു കാലിനെയാണ് ഈ സിറ്റി സൂപ്പർതാരം തിരഞ്ഞെടുത്തിട്ടുള്ളത്.അതിനുള്ള കാരണവും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഹാലന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇതിൽനിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പക്ഷേ എന്റെ ഇടതു കാലിന് ഇപ്പോൾ ആവശ്യത്തിനുള്ള കരുത്തുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലതുകാൽ എടുക്കുകയാണ് ” ഇതാണ് ഏർലിംഗ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരുപാട് വർഷങ്ങൾ ഫുട്ബോൾ ലോകം അടക്കി ഭരിക്കാൻ ഈ രണ്ടു താരങ്ങൾക്കും സാധിച്ചിരുന്നു. ഇപ്പോൾ ഈ രണ്ടു താരങ്ങളുടെയും സ്ഥാനത്തേക്ക് എംബപ്പേയും ഹാലന്റുമാണ് വളർന്നു വന്നുകൊണ്ടിരിക്കുന്നത്. ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ എംബപ്പേക്കും ഹാലന്റിനും സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!