ബാഴ്സക്ക് താല്പര്യം, പക്ഷേ പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങിയെത്താൻ ടുഷേൽ!

ഈ സീസണിൽ പലപ്പോഴും മോശം പ്രകടനമായിരുന്നു ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ദീർഘകാലത്തിനുശേഷം അവർക്ക് ബുണ്ടസ് ലിഗ കിരീടം നഷ്ടമായിരുന്നു.ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകനെ മാറ്റാൻ ക്ലബ്ബ് തീരുമാനിച്ചിരുന്നു.ഈ സീസണിന് ശേഷം പരിശീലകനായ തോമസ് ടുഷേൽ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ പ്രവേശിക്കാൻ ബയേണിന് സാധിച്ചിരുന്നു.

ഏതായാലും അടുത്ത സീസണിലേക്ക് ടുഷേലിന് ഒരു പുതിയ ക്ലബ്ബിനെ ആവശ്യമുണ്ട്. സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയുടെ പരിശീലകനായ ചാവിയും ഈ സീസണിന് ശേഷം പടിയിറങ്ങുകയാണ്. അദ്ദേഹത്തിന്റെ പകരമായി കൊണ്ട് ടുഷേലിനെ ബാഴ്സ പരിഗണിക്കുന്നുണ്ട്. പക്ഷേ ഈ പരിശീലകന് താൽപര്യം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്താനാണ്. ഇക്കാര്യം ESPN റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ടുഷേൽ. അവർക്ക് ചാമ്പ്യൻസ് ലീഗ് കിരീടം അദ്ദേഹം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.എന്നാൽ ചെൽസി അദ്ദേഹത്തെ പിന്നീട് പുറത്താക്കുകയായിരുന്നു. ഇനി ഏത് പ്രീമിയർ ലീഗ് ക്ലബ്ബിലേക്കാണ് പരിശീലകൻ എത്തുക എന്നത് വ്യക്തമല്ല.പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് എത്താനുള്ള ഒരു സാധ്യത ESPN ചൂണ്ടിക്കാണിക്കുന്നുണ്ട്.ഈ സീസണിൽ വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത്.

അതുകൊണ്ടുതന്നെ അവർ അവരുടെ പരിശീലകനായ ടെൻ ഹാഗിനെ പുറത്താക്കാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന്റെ പകരം ടുഷേൽ എത്താനുള്ള സാധ്യതകൾ ഏറെയാണ്. പ്രീമിയർ ലീഗിനാണ് ഈ പരിശീലകൻ മുൻഗണന നൽകുന്നതെങ്കിലും ബാഴ്സയെ അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല. ബാഴ്സ ഓഫറുമായി സമീപിച്ചാൽ അദ്ദേഹം അത് പരിഗണിക്കുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *