ഫ്രഞ്ച് ക്ലബ്ബിനോട് അട്ടിമറി തോൽവി ഏറ്റുവാങ്ങി ലിവർപൂൾ, റഫറിയെ പഴിചാരി ക്ലോപ്.
ഇന്നലെ യുവേഫ യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂളിന് ഒരു അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ക്ലബ് ആയ ടുളുസെ ലിവർപൂളിനെ പരാജയപ്പെടുത്തിയത്.ടുളുസെയുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. ലിവർപൂളിന് വേണ്ടി ജോട്ടയായിരു ഗോൾ നേടിയിരുന്നത്. ഒരു ഗോൾ സെൽഫ് ഗോളായിരുന്നു.
മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ലിവർപൂൾ ഒരു ഗോൾ നേടിക്കൊണ്ട് സമനില പിടിച്ചിരുന്നു. പക്ഷേ റഫറി അത് മാക്ക് ആല്ലിസ്റ്ററുടെ ഹാൻഡ് ബോൾ വിധിച്ചുകൊണ്ട് നിഷേധിക്കുകയായിരുന്നു.ഇതിനെതിരെ ലിവർപൂളിന്റെ പരിശീലകനായ ക്ലോപ് രംഗത്ത് വന്നിട്ടുണ്ട്. അതൊരിക്കലും ഹാൻഡ് ബോൾ അല്ല എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
"For me it's not a handball… it's pretty long ago before the goal.
— This Is Anfield (@thisisanfield) November 9, 2023
"But I'm more concerned that I would have loved us to have played better."
📺 Jurgen Klopp on the Alexis Mac Allister handball decision. pic.twitter.com/rbwln9ulVS
” എന്നെ സംബന്ധിച്ചിടത്തോളം അത് ഹാൻഡ് ബോൾ അല്ല.കാരണം അത് ചെസ്റ്റിലാണ് തട്ടുന്നത്.കയ്യിൽ തട്ടുന്നത് എനിക്ക് കാണാനാവുന്നില്ല.പക്ഷേ ഞങ്ങൾക്ക് ഈ മത്സരത്തിൽ കൂടുതൽ മികച്ച രീതിയിൽ കളിക്കാമായിരുന്നു.അതാണ് എന്നെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന കാര്യം ” ഇതായിരുന്നു ലിവർപൂളിന്റെ പരിശീലകൻ പറഞ്ഞിരുന്നത്.
മത്സരത്തിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികവ് പുലർത്താൻ ലിവർപൂളിന് കഴിഞ്ഞിരുന്നില്ല. അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂൾ ബ്രന്റ്ഫോർഡിനെയാണ് നേരിടുക.കഴിഞ്ഞ മത്സരത്തിൽ പുതുമുഖങ്ങൾ ആയ ലൂട്ടൻ ടൗണിനോട് ഇവർ സമനില വഴങ്ങിയിരുന്നു. നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് ആണ് ലിവർപൂൾ ഉള്ളത്.