ഫിർമിനോ ലിവർപൂൾ വിടുമോ? ലക്ഷ്യമിട്ട് പ്രീമിയർ ലീഗ് ക്ലബ്!
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലിവർപൂളിന്റെ സുപ്രധാന താരങ്ങളിൽ ഒരാളാണ് റോബെർട്ടോ ഫിർമിനോ. യുർഗൻ ക്ലോപിന്റെ കീഴിൽ കഴിഞ്ഞ വർഷങ്ങളിൽ ഫിർമിനോ ഒരു സ്ഥിര സാന്നിദ്ധ്യമായിരുന്നു. എന്നാൽ ഡിയോഗോ ജോട്ടയുടെ വരവോടു കൂടി താരത്തിന് അവസരങ്ങൾ കുറയുകയായിരുന്നു.ഈ പ്രീമിയർ ലീഗിൽ 11 മത്സരങ്ങളാണ് താരത്തിന് കളിക്കാൻ സാധിച്ചിട്ടുള്ളത്.
ഏതായാലും ടോക്ക്സ്പോർട്ടിന്റെ പ്രമുഖ ജേണലിസ്റ്റായ ടോണി കാസ്കരിനോ ഒരു ട്രാൻസ്ഫർ റൂമർ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ആസ്റ്റൺ വില്ലയുടെ പരിശീലകനായ സ്റ്റീവൻ ജെറാർഡ് ഫിർമിനോയെ ലക്ഷ്യം വെച്ചിട്ടുണ്ടെന്നും ഫിർമിനോ ആസ്റ്റൺ വില്ലയിൽ എത്തിയാൽ താൻ അത്ഭുതപ്പെടില്ല എന്നുമാണ് ടോണി അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 3, 2022
“ലിവർപൂളിന്റെ ഒരു സൂപ്പർ താരത്തിന് വേണ്ടി ആസ്റ്റൺ വില്ല നീക്കങ്ങൾ നടത്തുമെന്ന് ഞാൻ കരുതുന്നു.റോബെർട്ടോ ഫിർമിനോ ലിവർപൂൾ വിട്ടു കൊണ്ട് ആസ്റ്റൺ വില്ലയിൽ എത്തിയാൽ ഞാൻ അത്ഭുതപ്പെടില്ല.പരിശീലകർ താൻ മുമ്പ് വർക്ക് ചെയ്തിരുന്ന ക്ലബുകളുമായി ബന്ധപ്പെടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.ഡാനി ഇങ്സ് അത്ര മികച്ച രൂപത്തിൽ അല്ല ഇപ്പോൾ ഉള്ളത്.ഒല്ലി വാട്സ്കിൻസിന്റെ മികച്ച പ്രകടനം പുറത്തു വരാൻ ഫിർമിനോയെ പോലെയുള്ള ഒരു താരത്തെ ആസ്റ്റൺ വില്ലക്ക് ആവശ്യമുണ്ട്.അത്കൊണ്ട് തന്നെ സ്റ്റീവൻ ജെറാർഡ് ഒരു സൂപ്പർ താരത്തെ സ്വന്തമാക്കാൻ സാധ്യതയുണ്ട് ” ഇതാണ് കാസ്കരിനോ പറഞ്ഞിട്ടുള്ളത്.
യുർഗൻ ക്ലോപിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഫിർമിനോ. അതുകൊണ്ടുതന്നെ ലിവർപൂൾ താരത്തെ കൈവിടുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.