പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമാണ് മാനെ, പറയുന്നത് മുൻ ചെൽസി സൂപ്പർ താരം !
ഇന്നലെ നടന്ന പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ജയം കൊയ്തത് ലിവർപൂൾ ആയിരുന്നു. ചെൽസിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ കീഴടക്കിയത്. സൂപ്പർ താരം സാഡിയോ മാനെ നേടിയ ഇരട്ടഗോളിന്റെ ബലത്തിലാണ് ചെമ്പട നീലപ്പടയെ മറികടന്നത്. ആദ്യ ഗോൾ ഫിർമിഞ്ഞോയുടെ പാസിൽ നിന്നാണ് താരം നേടിയതെങ്കിൽ രണ്ടാം ഗോൾ മാനെയുടെ ഇടപെടൽ കൊണ്ട് തന്നെയാണ് ലഭിച്ചത്. ചെൽസിയുടെ ഗോൾ കീപ്പർ കെപയിൽ സമ്മർദ്ദം ചെലുത്തി കൊണ്ടാണ് മാനെ രണ്ടാം ഗോൾ കണ്ടെത്തിയത്. മത്സരത്തിന് ശേഷം സാഡിയോ മാനെയെ പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ താരം സെസ്ക് ഫാബ്രിഗസ്. മുൻ ആഴ്സണൽ-ചെൽസി മധ്യനിര താരമാണ് ഫാബ്രിഗസ്. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരം മാനേ ആണെന്നാണ് ഫാബ്രിഗസ് അഭിപ്രായപ്പെടുന്നത്. തന്റെ ട്വിറ്റർ വഴിയാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്.
Is Mane the best player in the Premier League? 🧐
— Goal News (@GoalNews) September 21, 2020
” ലോകത്തിലെ ഏറ്റവും കോമ്പിറ്റീറ്റീവായ ലീഗ് ആണ് പ്രീമിയർ ലീഗ്. ആ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമാണ് സാഡിയോ മാനേ.ഞാനിത് മുമ്പും പറഞ്ഞതാണ്. എന്നാൽ ടിമോ വെർണർ, കായ് ഹാവെർട്സ് എന്നീ ചെൽസിയുടെ താരങ്ങളെ വിലയിരുത്തനായിട്ടില്ല. ഇപ്പോഴേ വിലയിരുത്തുന്നത് നേരത്തെ ആയിപ്പോവും ” ഇതാണ് ഫാബ്രിഗസ് ട്വിറ്റർ വഴി അറിയിച്ചത്. മത്സരത്തിന് ശേഷം മാനെയെ ലിവർപൂൾ പരിശീലകൻ ക്ലോപ് അഭിനന്ദിച്ചിരുന്നു. മാനേ നേടിയ രണ്ടാം ഗോളിന് താരം എടുത്ത ആത്മാർത്ഥയെ ക്ലോപ് പ്രശംസിച്ചിരുന്നു. പ്രീമിയർ ലീഗിൽ ഏഴാമത്തെ സീസൺ ആണ് മാനെ കളിക്കുന്നത്. കഴിഞ്ഞ സീസണിൽ പതിനെട്ടു ഗോളുകൾ നേടിയ താരം കിരീടനേട്ടത്തിൽ നിർണായകപങ്ക് വഹിച്ചിരുന്നു
I’ll say it again. Mané best player in the League.
— Cesc Fàbregas Soler (@cesc4official) September 20, 2020