പ്രീമിയർലീഗിലെ ബ്രസീലിയൻ സൂപ്പർ താരത്തെ ലിവർപൂളിലെത്തിക്കാൻ ക്ലോപ്!

ഈ കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ വളരെ മികച്ച പ്രകടനം നടത്തി ആരാധകശ്രദ്ധപിടിച്ചുപറ്റിയ താരമാണ് ലീഡ്സ് യുണൈറ്റഡിന്റെ മുന്നേറ്റനിരതാരമായ റഫീഞ്ഞ.ബ്രസീലിയൻ താരമായ ഇദ്ദേഹം മാഴ്‌സെലോ ബിയൽസക്ക് കീഴിൽ ഏറെ പുരോഗതി കൈവരിക്കുകയായിരുന്നു.കഴിഞ്ഞ ഒക്ടോബറിൽ 18 മില്യൺ യൂറോക്കാണ് താരം റെന്നസിൽ നിന്നും ലീഡ്‌സിലേക്ക് എത്തുന്നത്. ഈ സീസണിൽ മുപ്പത് മത്സരങ്ങൾ കളിച്ച താരം ആറ് ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടിയിട്ടുണ്ട്.ടീമിന്റെ ആക്രമണാത്മക മുന്നേറ്റനിരയുടെ കുന്തമുനയാവാൻ റഫീഞ്ഞക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ താരത്തെ റാഞ്ചാനുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ ലിവർപൂൾ. യുർഗൻ ക്ലോപാണ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് നീക്കങ്ങൾ ആരംഭിച്ചത്.

റഫീഞ്ഞക്ക് വേണ്ടി 32 മില്യൺ പൗണ്ടും ലിവർപൂൾ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്.ലിവർപൂളിന് വെല്ലുവിളി ഉയർത്തി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തുണ്ടെന്നും റിപ്പോർട്ട്‌ ചൂണ്ടി കാണിക്കുന്നു. എന്നാൽ ലിവർപൂൾ മുന്നോട്ട് വെച്ചതിന് സമാനമായ ഒരു ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകാൻ സാധ്യതയില്ലെന്നും റിപ്പോർട്ട്‌ പറയുന്നു. അതേസമയം ഈ ഓഫർ സ്വീകരിച്ച് കൊണ്ട് ലീഡ്‌സ് താരത്തെ കൈവിടുമോ എന്ന് വ്യക്തമല്ല. ഈ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിലേക്ക് റഫീഞ്ഞക്ക് വിളി വന്നേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ടിറ്റെ താരത്തെ പരിഗണിക്കാതിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *