പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു,ക്രിസ്റ്റ്യാനോ പരിശീലനത്തിന് തിരിച്ചെത്തി!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലകൻ എറിക്ക് ടെൻ ഹാഗും തമ്മിലുള്ള ബന്ധത്തിന് വിള്ളലുകൾ ഏറ്റിരുന്നു. കഴിഞ്ഞ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങാൻ റൊണാൾഡോ വിസമ്മതിക്കുകയായിരുന്നു. മാത്രമല്ല മത്സരം അവസാനിക്കുന്നതിനു മുന്നേ റൊണാൾഡോ കളം വിടുകയും ചെയ്തു. ഈ വിഷയത്തിൽ എറിക്ക് ടെൻ ഹാഗ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
അതായത് ചെൽസിക്കെതിരെയുള്ള മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നും റൊണാൾഡോയെ പരിശീലകൻ പുറത്താക്കിയിരുന്നു.ഇതിന്റെ ഫലമായി കൊണ്ട് ടീമിനൊപ്പം പരിശീലനം ചെയ്യാൻ റൊണാൾഡോക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ റൊണാൾഡോ തനിച്ചായിരുന്നു പരിശീലനം നടത്തിയിരുന്നത്.
എന്നാൽ ഈ പ്രശ്നങ്ങൾക്ക് ഇപ്പോൾ പരിഹാരമായിട്ടുണ്ട്. ഈ വിഷയത്തിൽ റൊണാൾഡോയും പരിശീലകനും തമ്മിൽ ചർച്ച നടത്തുകയും സമവായത്തിൽ എത്തുകയും ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്. അതിന്റെ ഫലമായി കൊണ്ട് കഴിഞ്ഞ ദിവസം റൊണാൾഡോ ടീമിനൊപ്പം പരിശീലനം നടത്തുകയും ചെയ്തിരുന്നു.
— Murshid Ramankulam (@Mohamme71783726) October 26, 2022
ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ ലീഗിലാണ് അടുത്ത മത്സരം കളിക്കുക.എഫ്സി ഷെറിഫാണ് യുണൈറ്റഡിന്റെ എതിരാളികൾ. വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ മത്സരം നടക്കുക. റൊണാൾഡോ ഈ മത്സരത്തിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ സീസണിൽ ആകെ 12 മത്സരങ്ങളാണ് റൊണാൾഡോ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ളത്.രണ്ട് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.അതേസമയം പ്രീമിയർ ലീഗിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് റൊണാൾഡോ സ്റ്റാർട്ട് ചെയ്തിട്ടുള്ളത്.