പോച്ചെട്ടിനോയെ പുറത്താക്കാൻ ആഗ്രഹിച്ച് ചെൽസി താരങ്ങൾ!

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ചെൽസിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ബേൺലിയാണ് ചെൽസിയെ സമനിലയിൽ തളച്ചിട്ടുള്ളത്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ നാല്പതാം മിനിട്ടു മുതൽ 10 പേരെ വെച്ചുകൊണ്ടാണ് ബേൺലി കളിച്ചിരുന്നത്.ഇത് മുതലെടുക്കാൻ ചെൽസിക്ക് സാധിച്ചിരുന്നില്ല.കോൾ പാൽമറാണ് ചെൽസിക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്.

വളരെ മോശം പ്രകടനമാണ് ഇപ്പോൾ ചെൽസി നടത്തിക്കൊണ്ടിരിക്കുന്നത്. 28 മത്സരങ്ങൾ പിന്നിട്ടപ്പോൾ കേവലം 40 പോയിന്റുകൾ മാത്രമാണ് അവർക്ക് പ്രീമിയർ ലീഗിൽ നേടാൻ കഴിഞ്ഞിട്ടുള്ളത്. പതിനൊന്നാം സ്ഥാനത്തുള്ള ചെൽസി ഈ പ്രീമിയർ ലീഗ് സീസണിൽ 10 തോൽവികൾ വഴങ്ങിയിട്ടുണ്ട്.കരബാവോ കപ്പിന്റെ കലാശ പോരാട്ടത്തിലും ചെൽസിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.FA കപ്പ് മാത്രമാണ് അവരുടെ മുന്നിലുള്ള ഏക പ്രതീക്ഷ.എന്നാൽ സെമിഫൈനൽ പോരാട്ടത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ.

ചെൽസിയുടെ ഈ മോശം പ്രകടനത്തിൽ ആരാധകർ കടുത്ത നിരാശരാണ്.മാത്രമല്ല താരങ്ങളും കടുത്ത നിരാശരാണ്. ചെൽസിയിലെ ചില താരങ്ങൾ പരിശീലകൻ പോച്ചെട്ടിനോക്കെതിരെ പ്രതിഷേധവുമായി കൊണ്ട് മാനേജ്മെന്റിനെ സമീപിച്ചിട്ടുണ്ട്. അതായത് ഈ പരിശീലമുള്ള വിശ്വാസം അവർക്ക് നഷ്ടമായിട്ടുണ്ട്.പോച്ചെട്ടിനോയെ ക്ലബ്ബിൽ നിന്നും പുറത്താക്കണം എന്ന് തന്നെയാണ് താരങ്ങളുടെ ആവശ്യം.

ഏതൊക്കെ താരങ്ങളാണ് ബോർഡിനെ സമീപിച്ചത് എന്നത് വ്യക്തമല്ല. സീസൺ ഏതാണ്ട് അവസാന ഘട്ടത്തിൽ എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ പരിശീലകനെ പുറത്താക്കില്ല.മറിച്ച് ഈ സീസണിന് ശേഷം പരിശീലകനെ പുറത്താക്കാനുള്ള സാധ്യതകൾ വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.ടുഷേൽ,പോട്ടർ,ലംപാർഡ് തുടങ്ങിയ പരിശീലകരെ ഒഴിവാക്കിയതിനുശേഷമായിരുന്നു പോച്ചെട്ടിനോയെ ചെൽസി കൊണ്ടുവന്നിരുന്നത്.

ട്രാൻസ്ഫർ മാർക്കെറ്റുകളിൽ നിരവധി സൂപ്പർതാരങ്ങളെ ചെൽസി വാങ്ങി കൂട്ടുകയും ചെയ്തിരുന്നു. പക്ഷേ അതുകൊണ്ടൊന്നും കരകയറാൻ ചെൽസിക്ക് കഴിഞ്ഞിട്ടില്ല. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് ചെൽസി നേരിടുക.ഏപ്രിൽ നാലാം തീയതി രാത്രി 12: 45നാണ് ആ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *