പിഎസ്ജിക്ക് സമനിലപ്പൂട്ട്, ജയം സ്വന്തമാക്കി റയൽ, ലിവർപൂൾ, സിറ്റി, ചെൽസി!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് സമനിലപ്പൂട്ട്. നീസാണ് പിഎസ്ജിയെ ഗോൾരഹിത സമനിലയിൽ തളച്ചത്.മത്സരത്തിൽ സൂപ്പർ താരങ്ങളായ മെസ്സിയും എംബപ്പേയും ഡി മരിയയുമൊക്കെ ഇറങ്ങിയിരുന്നുവെങ്കിലും പിഎസ്ജിക്ക് ഗോൾ നേടാനാവാതെ പോവുകയായിരുന്നു. സമനില വഴങ്ങിയെങ്കിലും പിഎസ്ജി തന്നെയാണ് ഒന്നാമത്.
അതേസമയം ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വിജയിച്ചു കയറി.ഏകപക്ഷീയമായ ഒരു ഗോളിന് അത്ലറ്റിക്ക് ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 40-ആം മിനുട്ടിൽ മോഡ്രിച്ചിന്റെ അസിസ്റ്റിൽ നിന്ന് ബെൻസിമ നേടിയ ഗോളാണ് റയലിന് ജയം സമ്മാനിച്ചത്.റയൽ തന്നെയാണ് ഒന്നാമതുള്ളത്.
𝐕𝐈𝐂𝐓𝐎𝐑𝐘 𝐈𝐍 𝐓𝐇𝐄 𝐌𝐄𝐑𝐒𝐄𝐘𝐒𝐈𝐃𝐄 𝐃𝐄𝐑𝐁𝐘! 🔴
— Liverpool FC (@LFC) December 1, 2021
𝐆𝐄𝐓 𝐈𝐍 𝐓𝐇𝐄𝐑𝐄, 𝐑𝐄𝐃𝐒 😍 pic.twitter.com/UBAkWsyfjh
പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ചെൽസി വിജയം നേടി.ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വാട്ട്ഫോർഡിനെയാണ് ചെൽസി പരാജയപ്പെടുത്തിയത്.മൗണ്ട്, സിയെച്ച് എന്നിവരാണ് ഗോളുകൾ നേടിയത്.ചെൽസി തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്.
കൂടാതെ സിറ്റിയും വിജയം കൊയ്തിട്ടുണ്ട്. ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്.റൂബൻ ഡയസ്, ബെർണാഡോ സിൽവ എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. രണ്ടാം സ്ഥാനത്താണ് നിലവിൽ സിറ്റിയുള്ളത്.
അതേസമയം എവെർട്ടണെതിരെ ലിവർപൂൾ ഉജ്ജ്വല വിജയം നേടി.ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചു കയറിയത്.സലാ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഹെന്റെ ഴ്സൺ,ജോട്ട എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്.പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരാണ് ലിവർപൂൾ.