ക്രിസ്റ്റ്യാനോക്കൊപ്പം ആരൊക്കെ? യുണൈറ്റഡിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

പ്രീമിയർ ലീഗിലെ പതിനാലാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കളത്തിലേക്കിറങ്ങുന്നുണ്ട്.എതിരാളികൾ ആർട്ടെറ്റയുടെ ആഴ്സണലാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:45-ന് ഓൾഡ് ട്രാഫോഡിൽ വെച്ചാണ് മത്സരം അരങ്ങേറുക.

മത്സരത്തിൽ യുണൈറ്റഡിന്റെ പരിശീലകനായി കൊണ്ട് മൈക്കൽ കാരിക്ക് തന്നെയായിരിക്കും ഉണ്ടാവുക. റാൾഫിനെ പരിശീലകനായി നിയമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് വർക്ക്‌ പെർമിറ്റ് ലഭിക്കാത്തതിനാൽ ഇന്ന് പരിശീലകനായി കളത്തിൽ തുടരാൻ സാധിക്കില്ല.

കഴിഞ്ഞ മത്സരത്തിൽ ചെൽസിയോട് യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു. ആ മത്സരത്തിന്റെ ആദ്യ ഇലവനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇടമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ മത്സരത്തിന്റെ ആദ്യ ഇലവനിൽ റൊണാൾഡോക്ക് ഇടമുണ്ടാവുമെന്നാണ് അറിയാൻ കഴിയാവുന്നത്. കൂടാതെ സസ്പെൻഷൻ കഴിഞ്ഞ് വരുന്ന ഹാരി മഗ്വയ്റിനും ആദ്യ പതിനൊന്നിൽ ഇടമുണ്ടാവും.

അതേസമയം വരാനെ, പോഗ്ബ എന്നിവരുടെ പരിക്ക് ഭേദമായിട്ടില്ല. ലൂക്ക് ഷോ,കവാനി എന്നിവരും പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല. ഏതായാലും ഇന്നത്തെ യുണൈറ്റഡിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്.

De Gea; Wan-Bissaka, Lindelof, Maguire, Telles; Fred, McTominay; Sancho, Fernandes, Rashford; Ronaldo.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!